ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിച്ച് ഇസ്രായാല്‍

രാജ്യത്തെ പ്രധാന ഓഫീസുകളും കേന്ദ്രങ്ങളും അടച്ചുപൂട്ടുകയും ആള്‍ക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്.സ്‌കൂളുകളും ജോലിസ്ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

author-image
Sneha SB
New Update
NETH

ടെല്‍ അവീവ് : ഇറാനിലെ ആണവകേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ജാഗ്രത പാലിച്ച് ഇസ്രായേല്‍.ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് ഇസ്രായേല്‍.രാജ്യത്തെ പ്രധാന ഓഫീസുകളും കേന്ദ്രങ്ങളും അടച്ചുപൂട്ടുകയും ആള്‍ക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്.സ്‌കൂളുകളും ജോലിസ്ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ സേവനങ്ങള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി.രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്.അതേസമയം യു.എസ് ആക്രമണത്തില്‍ ആണവ ചോര്‍ച്ചയുണ്ടായിട്ടില്ല എന്നാണ് ഇറാന്‍ പറയുന്നത്.ഇറാനിലെ ഫര്‍ദൊ ആണവനിലയത്തിലാണ് ആണവായുധമുണ്ടാക്കാനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നതെന്നാണ് ഇസ്രയേലും യു.എസും ആരോപിച്ചിരുന്നത്.എന്നാല്‍ ഇവിടെ നടന്ന ആക്രമണങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആളുകളെ മാറ്റിയിരുന്നതായും ഇറാന്‍ അറിയിച്ചു.ഇതുള്‍പ്പെടെ മൂന്ന് ആണവ നിലയങ്ങളിലാണ് യു.എസ് ബോംബറുകള്‍ ആക്രമണം നടത്തിയത്.

Attack iran isreal benjamin nethanyahu