ഈജിപ്ത് അതിര്‍ത്തി അടച്ചു: റഫയിലേക്ക് മാനുഷിക സഹായമെത്തുന്നില്ല

24 മണിക്കൂറിനിടെ 53 പേര്‍ കൊല്ലപ്പെടുകയും 357 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ ആക്രമണങ്ങളില്‍ നിലവില്‍ 36,224 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 81,777 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍.

author-image
Rajesh T L
New Update
gaza

Israel extends control of Gaza's entire land border

Listen to this article
0.75x 1x 1.5x
00:00 / 00:00

ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസ്സിംഗ് അടച്ചിട്ടുള്ളതിനാല്‍ മേഖലയിലേക്ക് മാനുഷിക സഹായം എത്താത്ത സാഹചര്യമാണുള്ളത്.  അതിര്‍ത്തിയടച്ചതിനു ശേഷം മൂന്ന് ട്രക്കുകള്‍ മാത്രമാണ് ലോകാരോഗ്യ സംഘടനക്ക് ഗസ്സയിലേക്ക് എത്തിക്കാനായതെന്നും പ്രതിനിധി റിക് പീപ്പര്‍കോണ്‍ പറയുന്നു. ഇസ്രയേലിനും ഗസ്സക്കുമിടയിലുള്ള കരേം അബു സലേം ക്രോസ്സ് വഴിയാണ് ഇവ എത്തിയത്.

ആക്രമണങ്ങള്‍ ആരോഗ്യമേഖലയെ മുഴുവന്‍ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റഫയിലെ താത്കാലിക കൂടാരങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് റിക് അറിയിച്ചു. ഗുരുതര പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള സംവിധാനം ഗസ്സയിലില്ലെന്നും ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 53 പേര്‍ കൊല്ലപ്പെടുകയും 357 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ ആക്രമണങ്ങളില്‍ നിലവില്‍ 36,224 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 81,777 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍.

 

israel