ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗസയില്‍ കൊല്ലപ്പെട്ടുവെന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനം പലസ്തീന്‍ അതിര്‍ത്തി നഗരമായ റഫയില്‍ വച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ ഒരു യു.എന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സ്റ്റാഫ് അംഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. റഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എന്‍ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയില്‍ ഇതുവരെ 190ലധികം യു.എന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സില്‍ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എന്‍ സെക്രട്ടറി ജനറല്‍ എക്സില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്. യുദ്ധം ഇരുരാഷ്ട്രങ്ങളുടെയും നയതന്ത്ര പ്രശ്നമാണ്. അത് അവര്‍ തന്നെ ചര്‍ച്ചയെത് രമ്യതയിലെത്തണം. എന്നാല്‍ യുദ്ധത്തിന്റെ പേരില്‍ മറ്റുരാജ്യങ്ങളിലെ പരന്മാര്‍ അത്യാഹിതം സംഭവിക്കാതിരിക്കാന്‍ ഇരുവിഭാഗവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഇന്ത്യ പ്രതികരിക്കുകയുണ്ടായി.
യു.എന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്തവത്തില്‍ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എന്‍ അപകടവുമാണ്, ഗസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരന്‍ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ ഇസ്രയേലി സൈന്യമായ ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ ഗസയില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബര്‍ ഏഴിനും 2024 മെയ് 12നും ഇടയില്‍ ഗസയില്‍ 35,091 പലസ്തീനികള്‍ കൊല്ലപ്പെടുകയും 78,827 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും പറയുന്നു.