/kalakaumudi/media/media_files/2025/01/25/rDhrgRtqJuJtp9420EMn.jpg)
Israel Womens
ഗാസ: ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് നാല് വനിതാ ഇസ്രായേല്‍ സൈനികരെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് (ഐസിആര്‍സി) കൈമാറി. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നീ സൈനികര്‍ 477 ദിവസത്തോളം തടവിലായിരുന്നു.
കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്‌ക്വയറില്‍ ഹമാസ് ഒരുക്കിയ വേദിയിലാണ് വനിത സൈനികര്‍ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലായിരുന്നു ഇവര്‍. റെഡ്ക്രോസ് വാഹനങ്ങളില്‍ ഇവരെ കൊണ്ടുപോയി ഇസ്രായേല്‍ സേനക്കു കൈമാറും.
ഗാസയില്‍ 15 മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് അവരെ മോചിപ്പിക്കുന്നത്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്റ്റില്‍ നിന്നാണ് വിനത സൈനികരെ ഹമാസ് പിടികൂടിയത്.
അതേസമയം, ഹമാസ് പിടികൂടിയ വിനത സൈനികരിലൊരാള്‍ ഇസ്ലാമിക് ജിഹാദിന്റെ പിടിയിലാണെന്ന് പലസ്തീന്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കൈമാറ്റത്തിന്റെ ഭാഗമായി 200 തടവുകാരെ കൂടി ഇസ്രേയല്‍ വിട്ടയക്കും.
ഈ തടവുകാരില്‍ ഹമാസ്, ഇസ്ലാമിക് ജിഹാദ്, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍ (പിഎഫ്എല്‍പി) അംഗങ്ങള്‍ ഉള്‍പ്പെടുന്നണ്ട്. വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ബന്ദി കൈമാറ്റമാണിത്. 90 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി മൂന്ന് ഇസ്രായേലി പൗരന്മാരെ ഹമാസ് നേരത്തെ മോചിപ്പിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഉടമ്പടി കരാറിന്റെ നിബന്ധനകള്‍ പ്രകാരം, തടവുകാരുടെ കൈമാറ്റത്തെത്തുടര്‍ന്ന് മധ്യ ഗാസയിലെ പ്രധാന പ്രദേശത്ത് നിന്ന് ഇസ്രായേല്‍ സേന ഭാഗികമായി പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു , ഇതോടെ ലക്ഷക്കണക്കിന് പലസ്തീനികളെ വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങും.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം യാഥാര്‍ഥ്യമായത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തില്‍ യുദ്ധത്തിന് കൂടുതല്‍ ശാശ്വതമായ അന്ത്യമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാകുന്നത്. ആക്രമണത്തിന്റെ കടുത്ത ആഘാതം നേരിടുന്ന വടക്കന്‍ ഗസ്സയിലേക്ക് പ്നരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.