/kalakaumudi/media/media_files/11sCn0RQ7hmHRFwFdg7R.jpg)
ടെല്‍ അവീവ്: ഒന്നാംഘട്ട വെടിനിര്‍ത്തലിന്റെ ഭാഗമായി, 25 ബന്ദികളെയാണ് ഹമാസ് വിട്ടുകൊടുത്തത്. എന്നാല്‍ ഇസ്രയേല്‍ കൈമാറിയത് ആവട്ടെ, തങ്ങളുടെ ജയിലില്‍ കഴിയുന്ന, 1,800 ഓളം ഹമാസ് തടവുകാരെയും. ഇവരില്‍ പലരും നാളെ യഹിയ സിന്‍വര്‍മാരാവുമെന്ന്, ആ യഹുദരാഷ്ട്രത്തിന് നന്നായി അറിയാം. പക്ഷേ അവര്‍ക്ക് വേറെ വഴിയില്ല. ഹമാസ് വിട്ടുകൊടുക്കുന്നത്, തീര്‍ത്തും നിരപരാധികളായ സിവിലിയന്‍സിനെയാണ്. ഒരു സംഗീതനിശ ആസ്വദിച്ച് സുഖമായി കഴിഞ്ഞിരുന്ന ആ പാവങ്ങളെയാണ്, 2023 ഒക്ടോബര്‍ 7-ന് ഹമാസ് തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയത്. അവരെ തിരിച്ചുകിട്ടാന്‍ പക്ഷേ ഇസ്രയേലിന് കൊടുക്കേണ്ടി വരുന്നത്, നേരത്തെ തങ്ങളുടെ രാജ്യത്തിനെതിരെ കലാപം നയിച്ച 1,800 ഓളം ക്രമിനലുകളെയാണ്. ആ തീവ്രവാദികള്‍ നെഞ്ചുവിരിച്ച് തക്ബീര്‍ മുഴക്കി തങ്ങളെ വെല്ലുവിളിച്ച് കടന്നുപോവുമ്പോള്‍ അവര്‍ അമര്‍ഷം അടക്കിപ്പിടിച്ചു. തങ്ങളുടെ ഒരു പൗരനെയെങ്കിലും ജീവനോടെ വിട്ടുകിട്ടുമെന്ന് ആശ്വസിച്ചു.''
അതെല്ലാം ഇസ്രയേല്‍ സഹിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ജനതായ യഹുദര്‍ക്ക്, തങ്ങളുടെ ഓരോ ജീവനും വിലപ്പെട്ടതായിരുന്നു. പക്ഷേ വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് വീണ്ടും ശക്തിപ്രാപിക്കയാണെന്നും, റോക്കറ്റുകളും മോട്ടോറുകളും ഗസ്സയിലെ തുരങ്കങ്ങളില്‍ വീണ്ടും നിര്‍മ്മാണം തുടങ്ങിയെന്നുമുള്ള റിപ്പോര്‍ട്ട് കിട്ടയതോടെ, ഇസ്രയേലിന്റെ സകല കണ്‍ട്രോളും പോയി. ഒന്നരമാസം നീണ്ടുനിന്ന വെടിനിര്‍ത്തലിന് വിരാമമിട്ട് അവര്‍ വീണ്ടും ആക്രമണം തുടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച ഗസ്സ വീണ്ടും കുരതിക്കളമായി. ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേല്‍നടത്തിയ വന്‍ ബോംബാക്രമണത്തില്‍ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള, നിരവധി സാധാരണക്കാരും ഉള്‍പ്പെടുന്നു. അതിര്‍ത്തിയോടുള്ള ചേര്‍ന്നുള്ള വടക്കന്‍ മധ്യ ഗസ്സയുടെ ചില ഭാഗങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ഇസ്രയേല്‍ ഉത്തരവിട്ടിട്ടുണ്ട്. അതായത് ഗസ്സ വീണ്ടും ചോരയാല്‍ ചുവക്കുന്നുവെന്ന് ചുരുക്കം. അപ്പോഴും കേരളത്തിടലക്കമുള്ള ഒരു വിഭാഗം മാധ്യമങ്ങള്‍ കെട്ടുകഥകള്‍ മാത്രമാണ് പ്രചരിപ്പിച്ചികൊണ്ടിരുന്നത്. ഇസ്രയേലിന് മാത്രമാണോ ഈ കൂട്ടക്കൊലകളുടെ ഉത്തരവാദിത്വം. വെടിനിര്‍ത്തല്‍ അട്ടിമറിച്ചത് ആരാണ്?
മൃതദേഹത്തിലും വ്യാജന്‍
ഏറെക്കാലം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ്, ഗസ്സയില്‍ വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. യുഎസ് മധ്യസ്ഥതയില്‍ തയ്യാറാക്കിയ ജനുവരിയിലെ കരാര്‍ പ്രകാരം, 2023 ഒക്ടോബര്‍ 7-ന് ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും മോചിപ്പിക്കാനും, യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഘട്ടംഘട്ടമായ വെടിനിര്‍ത്തലിനുമാണ ആഹ്വാനം ചെയ്തത്. ജനുവരി 19 മുതല്‍ മാര്‍ച്ച് 1വരെ നീണ്ട ആദ്യഘട്ടത്തില്‍, ഭീകരാക്രമണങ്ങള്‍ക്ക് ജീവപരന്ത്യം തടവ് അനുഭവിക്കുന്നവള്‍ ഉള്‍പ്പടെ, 1,800 ഓളം ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് 25 തടവുകാരെ വിട്ടയച്ചു. മറ്റ് എട്ടുപേരുടെ മൃതദേഹങ്ങള്‍ നല്‍കി.
ഇതില്‍ ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത്, ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്ന, ഷിരി ബിബാസിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് വേണ്ടിയിരുന്നു. പക്ഷേ കിട്ടിയ ഡെഡ്‌ബോഡി, ഷിരി ബിബാസിന്റേതില്ലെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ഇസ്രയേലില്‍ വ്യക്തമാക്കി. ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈ ക്രൂരതയ്ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി.
2023 ഒക്ടോബര്‍ ഏഴിന് തട്ടിക്കൊണ്ടുപോയ 32-കാരിയായ ഷിരി ബിബാസ്, മക്കളായ ഒന്‍പതുമാസംമാത്രം പ്രായമുണ്ടായിരുന്ന കഫിര്‍, നാലുവയസ്സുകാരന്‍ ഏരിയല്‍ എന്നിവരുടെയുംാ 84-കാരനായ ഒദെദ് ലിഫ്ഷിറ്റ്‌സിന്റെയും ശരീരാവശിഷ്ടങ്ങളെന്ന് അവകാശപ്പെട്ട്, നാലു മൃതദേഹങ്ങള്‍, ഫെബ്രുവരി 20-നാണ്, ഖാന്‍ യൂനിസില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഹമാസ് റെഡ്‌ക്രോസിന് വിട്ടുനല്‍കിയത്. പക്ഷേ മക്കളുടേതടക്കം മറ്റു മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും, ഷിരി ബിബാസിന്റേതെന്ന് അവകാശപ്പെട്ട് നല്‍കിയ നാലാമത്ത മൃതദേഹം അവരുടേതുമല്ല ഇസ്രയേലി ബന്ദികളില്‍ ആരുടേതുമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഒരു ഗസ്സന്‍ സ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിലാക്കി അയക്കുകയാണ് ഹമാസ് ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ഷിരി ബിബാസിന്റെ ഭര്‍ത്താവ് യാര്‍ദെന്‍ ബിബാസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് വിട്ടയച്ചിരുന്നു.
ഇസ്രയേലിന്റെ ആരോപണം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഷിരി ബബാസിന്റെ മൃതദേഹം ഇസ്രയേലി വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റുചില മൃതദേഹങ്ങളുമായി കൂടിചേര്‍ന്ന നിലയിലായിരുന്നുവെന്നും അറിയിച്ചു. ഇസ്രയേല്‍ ബോബാക്രമണത്തിലാണ് ഷിരി ബിബാസും മക്കളും കൊല്ലപ്പെട്ടതെന്നും ഹമാസ് ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍ നവംബറില്‍ ഹമാസ് തീവ്രവാദികള്‍ കുട്ടികളെ ക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പ്രതികരിച്ചു. ഷിരി ബിബാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു ബന്ദികള്‍ക്കൊപ്പം അവരെ ഹമാസ് കൈമാറിയേ മതിയാകൂവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
''ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഞങ്ങളുടെ എല്ലാ ബന്ദികളും ഒപ്പം ഷിരിയേയും വീട്ടിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കും. കരാറിന്റെ ക്രൂരവും തിന്മ നിറഞ്ഞതുമായ ഈ ലംഘനത്തിന്റെ മുഴുവന്‍ വിലയും ഹമാസ് നല്‍കേണ്ടി വരുമെന്ന് ഉറപ്പാക്കുകയും ചെയ്യും''-നെതന്യാഹു മറുപടി പറഞ്ഞത് ഇങ്ങനെയാണ്.