ഇസ്രയേലിലും അടിയന്തരാവസ്ഥ; വ്യോമപാത അടച്ചു

വ്യോമപാത അടച്ചിട്ടതായി ഇസ്രയേല്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ജനങ്ങള്‍ വിമാനത്താവളത്തിലെത്തരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

author-image
Biju
New Update
telaviv

ടെല്‍അവീവ്: ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ഷെല്‍ട്ടറുകള്‍ക്ക് സമീപത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണം മുന്നില്‍ കണ്ടാവാം ഈ നടപടിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിവിധയിടങ്ങളില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം ഇസ്രയേലിന്റെ പല ഭാഗങ്ങളില്‍ നിന്നും സൈറണുകകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് സൈറണ്‍ മുഴക്കിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിപ്പ് നല്‍കി.

വ്യോമപാത അടച്ചിട്ടതായി ഇസ്രയേല്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ജനങ്ങള്‍ വിമാനത്താവളത്തിലെത്തരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

ഇറാനില്‍ മൂന്ന് തവണ സ്‌ഫോടന ശബ്ദം കേട്ടതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസൈല്‍ ആക്രമണമാണ് നടന്നിരിക്കുന്നത്. മധ്യ ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജംഹൌറി ഡിസ്ട്രിക്ടിനും സമീപത്തായാണ് മിസൈലുകള്‍ പതിച്ചതെന്നാണ് വിവരം. ആയത്തുള്ള ഖമേനി അടക്കമുള്ള നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും എന്നാല്‍ ഖമേനി ടെഹ്റാനിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.