വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേലും ഇറാനും

ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. ഈ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

author-image
Biju
Updated On
New Update
tttfgh

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ ഇറാനും ഇസ്രയേലും
അംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. ഈ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിര്‍ദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.

പുലര്‍ച്ചെ മിസൈലുകള്‍ വിക്ഷേപിച്ചെന്ന ഇസ്രയേലിന്റെ ആരോപണത്തിനിടെ വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചിരുന്നു. സ്‌ക്രീനിലെ ഒരു ഗ്രാഫിക്‌സ് ആയി ആണ് വെടിനിര്‍ത്തിയെന്ന് ഔദ്യോഗിക ടിവി പ്രഖ്യാപിച്ചത്. അതേസമയം, 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ലക്ഷ്യം നേടിയതായി തിങ്കളാഴ്ച രാത്രി തന്നെ സുരക്ഷാ കാബിനെറ്റിനെ നെതന്യാഹു അറിയിച്ചിരുന്നു.

ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി ഇല്ലാതെയാക്കിയെന്നും സൈനിക നേതൃനിരയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയെന്നും സര്‍ക്കാരിന്റെ നിരവധി സ്ഥാപനങ്ങള്‍ക്ക് കേടുപാടു വരുത്തിയെന്നും മന്ത്രിസഭയെ അറിയിച്ചു. മാത്രമല്ല, ടെഹ്‌റാന്റെ ആകാശത്ത് മേധാവിത്വം നേടിയെന്നും നെതന്യാഹു സുരക്ഷാ കാബിനെറ്റിനെ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ ലംഘനത്തിനു തക്കതായ മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.

 

iran israel