/kalakaumudi/media/media_files/2025/06/24/flight-cancelled-2025-06-24-11-46-21.png)
ന്യൂഡല്‍ഹി : മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷ സാഹചര്യങ്ങളും വ്യോമാതിര്‍ത്തി അടച്ചതും കാരണം ഡല്‍ഹി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന 28 വിമാനങ്ങളും തലസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 20 വിമാനങ്ങളും ഉള്‍പ്പെടെ 48 വിമാനങ്ങള്‍ റദ്ദാക്കി.എയര്‍ ഇന്ത്യയുടെ 17 വിമാനങ്ങളും ഇന്‍ഡിഗോയുടെ എട്ട് വിമാനങ്ങളും മറ്റ് എയര്‍ലൈനുകളുടെ മൂന്ന് വിമാനങ്ങളും റദ്ദാക്കി.ദോഹയിലെ അല്‍ ഉദൈദ് യുഎസ് സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ തിങ്കളാഴ്ച രാത്രി മുതല്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരുന്നു.