ഇസ്രയേല്‍ ഗസയിലും ലബനനിലും ആക്രമണവുമായി മുന്നോട്ട്; പുലിവാലുപിടിച്ച് അമേരിക്ക

ഇസ്രയേല്‍ ഗസയിലും ലബനനിലും ആക്രമണവുമായി മുന്നോട്ടുപോകുന്നു. സംഘര്‍ഷം അവസാനമില്ലാതെ മുന്നോട്ടുപോകുമ്പോള്‍ പുലിവാലുപിടിക്കുന്നത് അമേരിക്കയാണ്. ഇസ്രയേല്‍ ഗസയിലും ലബനനിലും കൂട്ടക്കുരുതിയുമായി മുന്നേറുമ്പോള്‍, ലോകം കുറ്റപ്പെടുത്തുന്നത് അമേരിക്കയെയാണ്.

author-image
Rajesh T L
New Update
us

ഇസ്രയേല്‍ ഗസയിലും ലബനനിലും ആക്രമണവുമായി മുന്നോട്ടുപോകുന്നു. സംഘര്‍ഷം അവസാനമില്ലാതെ മുന്നോട്ടുപോകുമ്പോള്‍ പുലിവാലുപിടിക്കുന്നത് അമേരിക്കയാണ്. ഇസ്രയേല്‍ ഗസയിലും ലബനനിലും കൂട്ടക്കുരുതിയുമായി മുന്നേറുമ്പോള്‍, ലോകം കുറ്റപ്പെടുത്തുന്നത് അമേരിക്കയെയാണ്. ഇസ്രയേലിനെ അകമഴിഞ്ഞ് സഹായിക്കുന്നത് അമേരിക്കയാണ്. 

കുറ്റപ്പെടുത്തല്‍ അമേരിക്കയുടെ നേര്‍ക്കാണ് വരുന്നത്. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍, വെടിനിര്‍ത്തലെങ്കിലും ഉണ്ടാവണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതിനായുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ചുരുക്കത്തില്‍ ഇസ്രയേലിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് അമേരിക്ക ഇപ്പോള്‍. വെടിനിര്‍ത്തല്‍ നിലവിൽ  അമേരിക്കയുടെ ആവശ്യമായി മാറിയിട്ടുണ്ട്. ഇസ്രയേലും മറുപക്ഷത്തുള്ളവരും ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അസ്ഥയിലാണ് അമേരിക്ക.

ലബനനിലും ഗസയിലും വെടിനിര്‍ത്തല്‍ ശ്രമം തുടരുമെന്നാണ് അമേരിക്ക പറയുന്നത്. സ്വരം മയപ്പെടുത്തിയാണ് അമേരിക്ക വെടിനിര്‍ത്തല്‍ ആവശ്യം അറിയിച്ചിട്ടുള്ളത്. അതിനിടെ, വെടിനിര്‍ത്തലിന് ഒരുങ്ങുകയാണെന്ന് ലബനന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലബനനോട് നിര്‍ദേശിച്ചിട്ടില്ലെന്നാണ് ഇതിനോട് അമേരിക്കയുടെ പ്രതികരണം. എന്നാല്‍, നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകുകയാണ് ഹമാസ്. താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറല്ലെന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ് ഹമാസ്.

ലബനാനിലും ഗസയിലും വെടിനിര്‍ത്തലിനായി ശ്രമം തുടരുമെന്നാണ് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. യു.എസ് പ്രസിഡന്റ് ചുമതലപ്പെടുത്തിയ മക്ഗുര്‍ക്ക്, അമോസ് ഹോസ്റ്റിന്‍ എന്നിവര്‍ ഇസ്രായേല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇരുപക്ഷവുമായും ചര്‍ച്ച തുടരുമെന്നാണ് അമേരിക്ക അറിയിച്ചത്. 

അതിനിടെ, വെടിനിര്‍ത്തലിനു സമ്മതിച്ച ലബനന്‍, മുന്‍ നിലപാടില്‍ മാറ്റം വരുത്തി. വെടിനിര്‍ത്തലില്‍ പ്രതീക്ഷയില്ല. ലബനാനില്‍ ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിക്കുകയാണ്. പ്രധാനമന്ത്രി നജിബ് മികാതി പറഞ്ഞു. 

ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ ഉപാധി സ്വീകാര്യമല്ലെന്നാണ് ഹമാസ് പറയുന്നത്. ഒരു മാസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലും ഏതാനും ബന്ദികളുടെ മോചനവും എന്ന പുതിയ നിര്‍ദേശം സ്വീകാര്യമല്ല. ഇക്കാര്യം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായും ഹമാസ് വ്യക്തമാക്കി. ആക്രമണം നിര്‍ത്തി സൈന്യം പിന്‍വാങ്ങാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നാണ് ഹമാസിന്റെ നിലപാട്. 

അതിനിടെ, അമേരിക്കയെ ആക്രമിക്കാന്‍ ഹിസ്ബുള്ള ഒരുങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും ഹിസ്ബുള്ളയും ഹൂതികളും ഉള്‍പ്പെടെ ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള നടത്തിയത്. മാത്രമല്ല, അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിനാണ്. അതിനു മുമ്പ് ഇറാന്‍, ഇസ്രയേലിനെ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ ആക്രമണമാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.ഇതോടെയാണ് വെടിനിര്‍ത്തലിനായി അമേരിക്ക തീവ്രശ്രമം നടത്തുന്നത്.

american president israel and hamas conflict UNITED STATES OF AMERICA (USA) israel and hezbollah war us iran israel conflict