/kalakaumudi/media/media_files/2025/01/18/Ub0n6zwV6fs8ch0KNOZ8.jpg)
netanyahu benjamin
ടെല്‍ അവീവ്: ലോകം 19-01-2025ന് ഞായറാഴ്ച കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ വാര്‍ത്തയ്ക്ക് ശനിയാഴ്ച പാതിരാത്രിയോടെ അന്ത്യമായിരിക്കുന്നു. ഇസ്രയേല്‍- പലസ്തീന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇരുവിഭാഗവും അംഗീകരിച്ചെന്ന സന്തോഷവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒറ്റ വാക്കില്‍ നെതന്യാഹു പറഞ്ഞിരിക്കുന്നു. 'ഹമാസ് ആദ്യം ബന്ദികളെ വിട്ടയയ്ക്കു... ബാക്കി പിന്നെ' ശനിയാഴ്ച രാത്രി വൈകിയോോടെ ടൈംസ് ഒഫ് ഇസ്രയേല്‍ അടക്കമുള്ള മാദ്ധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ വീണ്ടും ആശങ്കയേറിയിരിക്കുകയാണ്.
ഹമാസ് ആദ്യം ബന്ദികളെ മോചിപ്പിക്കുന്നത് വരെ കരാറുമായി മുന്നോട്ട് പോകില്ലായെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇസ്രയേലികളില്‍ നിന്നുള്ള ചില മനുഷ്യാവാകാശപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇസ്രയേല്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് നെതന്യാവുവിന്റെ മലക്കംമറിച്ചില്‍. ആദ്യം ബന്ദികളെ വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതേയുള്ളൂ.
കരാര്‍ അംഗീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നെതന്യാഹു സര്‍ക്കാരിനെതിരെ ഇസ്രയേല്‍ തെരിവുകളില്‍ വന്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.
ജറൂസലേമിലെ പ്രധാന റോഡുകള്‍ തടഞ്ഞ ഇവര്‍, ഇസ്രയേല്‍ ഹമാസിന്റെ മുന്നില്‍ കീഴടങ്ങിയെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റവാളികളായ പലസ്തീനികളെ വിട്ടയക്കുന്നത് ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച ബുധനാഴ്ച മുതലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന്റെ മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചത്.
കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ജിവുറ ഫോറം, പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന, ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ടിക് വ ഫോറം തുടങ്ങി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെടിനിര്‍ത്തല്‍ കരാറില്‍ ആശങ്കയുണ്ടെന്ന് അഭിപ്രായപ്പെട്ട ടിക് വ ഫോറം കരാറില്‍ ഒപ്പിടുന്നതിനു മുമ്പ് ഭാവിയില്‍ കൊല്ലപ്പെടുന്നവരെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ കരാര്‍ ഇസ്രയേലികള്‍ക്ക് ദുരന്തം വരുത്തിവെക്കുമെന്ന് ജിവുറ ഫോറം ചെയര്‍ യെഷോഷുവ ഷാനി മുന്നറിയിപ്പ് നല്‍കി. ഇസ്രയേലി പതാകകൊണ്ട് പൊതിഞ്ഞ ഡസന്‍ കണക്കിന് പ്രതീകാത്മക ശവപ്പെട്ടികളുമായി പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.
അതേസമയം, ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ടെല്‍അവീവില്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ നേതൃത്വത്തിലാണ് കരാറിനെ അനുകൂലിച്ച് റാലി നടന്നത്. അവസാന ബന്ദിയെയും മോചിപ്പിക്കുന്നതു വരെ പോരാട്ടം അവസാനിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. കരാര്‍ പ്രഖ്യാപനവും ഒപ്പിടുന്നതൊന്നുമല്ല, എല്ലാ ബന്ദികളും തിരിച്ചെത്തിയാല്‍ മാത്രമേ കുടുംബങ്ങള്‍ക്ക് സന്തോഷവും ആശ്വാസവുമാകൂവെന്നും സംഘടന പറഞ്ഞു.