അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

ഷെല്ലാക്രമണത്തില്‍  25 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. തീരപ്രദേശത്ത് രണ്ട് സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

author-image
Athira Kalarikkal
New Update
gasa

Photo : PTI

 ഗാസ : റഫയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വീണ്ടും ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍  25 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. തീരപ്രദേശത്ത് രണ്ട് സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരുമായി ക്യാമ്പുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെഡിറ്ററേനിയന്‍ തീരത്തെ ഗ്രാമപ്രദേശമായ മുവാസിയിലെ സമീപമുള്ള സ്ഥലങ്ങളില്‍ ഇസ്രായേല്‍ മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു. 

 

isreal gasa