ടെഹ്‌റാന്‍ : ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം.ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.ഇറാനെ ഇസ്രായേല്‍ ആക്രമിച്ചേക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.ഇറാന്റെ ആണവ, മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.ഇസ്രായേലിന്റെ നിലില്‍പ്പിന് ആവശ്യമായ നടപടിയെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന്റെ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആദ്യ ആക്രമണം നടത്തിയത്.ഇറാനെതിരെ നടത്തിയ ആക്രമണം ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹൂ ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടു. ഹൊസൈന്‍ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയന്‍ ടെലിവിഷന്‍ പ്രഖ്യാപിച്ചു. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
