ജറുസലേം:ഇസ്രായേൽ-ഗാസ യുദ്ധം അവസാനിപ്പിച്ചു.കഴിഞ്ഞ 15 മാസമായി തുടരുന്ന സംഘർഷം.ഒരു വെടിനിർത്തൽ കരാറിൽ എത്തിയിട്ടുണ്ട്.ഒരു വശത്ത് വെടിനിർത്തൽ കരാറിന്റെ കാര്യങ്ങൾ നടക്കുമ്പോൾ,മറുവശത്ത് ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തികൊണ്ടേയിരിക്കുകയാണ്.ഇതിൽ 115 പേർ കൊല്ലപ്പെട്ടതായാണ് വിവരം.പലസ്തീനിലെ ഗാസ നഗരം ഭരിക്കുന്ന ഇസ്രായേലും ഹമാസ് സംഘടനയും തമ്മിൽ മിഡിൽ ഈസ്റ്റിൽ വളരെക്കാലമായി സംഘർഷം നിലനിൽക്കുകയാണല്ലോ.ഇരുവിഭാഗങ്ങളും ഇടയ്ക്കിടെ ഏറ്റുമുട്ടുകയും ചെയ്യും,കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹമാസ് അംഗങ്ങൾ ഇസ്രായേലിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർത്തത്.ഇതിനെ തുടർന്ന് 1,200-ലധികം പേർ കൊല്ലപ്പടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു.ഇതിൽ പ്രകോപിതരായ ഇസ്രായേൽ, ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു,
ഗാസയിൽ അവർ തുടരെ തുടരെ വ്യോമ ആക്രമണങ്ങൾ നടത്തി.15 മാസത്തിലേറെയായി തുടരുന്ന ഈ യുദ്ധത്തിൽ ഏകദേശം 46,000 പലസ്തീനികൾ കൊല്ലപ്പെട്ടതയാണ് റിപ്പോർട്ട്.വീടുകൾ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ സുരക്ഷ തേടി അതിർത്തി പ്രദേശത്ത് അഭയം പ്രാപിച്ചു.ഗാസയിലെ പല സ്ഥലങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നു തരിപ്പണമായി. ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും ഹൂതി വിമതരും ഇസ്രായേലിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തി.
ഇതിനോടുള്ള ഇസ്രായേലിന്റെ പ്രതികരണം മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷത്തിന് കാരണമാകുകയായിരുന്നു.യുദ്ധം അവസാനിപ്പിക്കുന്നതിനായി ഖത്തർ,ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇരുപക്ഷവുമായും ചർച്ചകൾ തുടരുന്നതിന്റെ ഫലമായി,ഇരുവിഭാഗങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചു.ഇസ്രായേൽ മന്ത്രിസഭയും വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയിട്ടുണ്ട്.ജനുവരി 20 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് പറയുന്നത്.
എന്നാൽ വെടിനിർത്തൽ കരാർ 2 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരാനിരിക്കെ,ഇസ്രായേൽ ഗാസയെ ആക്രമിക്കുന്നത് തുടരുകയാണ്.വെടി നിർത്തൽ കരാർ ഇരു രാജ്യങ്ങളും ഒപ്പു വെച്ച വിവരം അറിഞ്ഞ ഗാസയിലെ തെരുവുകളിൽ ആഹ്ലാദ നൃത്തം ചെയ്തിരുന്ന പലസ്തീനികളെ ഞെട്ടിച്ചുകൊണ്ടാണ് ഇസ്രായേൽ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. .
ഈ ക്രൂരമായ ആക്രമണത്തിൽ ഗാസയിൽ 115 പേർ ആണ് കൊല്ലപ്പെട്ടത്.ഇതിൽ 28 കുട്ടികളും 31 സ്ത്രീകളും ഉൾപ്പെടുന്നു.265-ലധികം പേർക്ക് പരിക്കേറ്റു.യുദ്ധം അവസാനത്തോട് അടുക്കുമ്പോഴും ഇസ്രായേൽ വീണ്ടും ആക്രമണം നടത്തുന്നത് ഗാസയിൽ വലിയ സംഘർഷത്തിന് കാരണമായിട്ടുണ്ട്.എല്ലാം കെട്ടടങ്ങിയെന്ന് കരുതുമ്പോഴും പ്രതീക്ഷകളെ അമ്പരിപ്പിച്ചു കൊണ്ട് ഇസ്രായേൽ സൈന്യത്തിന്റെ നരനായാട്ട് തുടർന്ന് കൊണ്ടേയിരിക്കുന്നു.