/kalakaumudi/media/media_files/w4ukFEbt6jQNVUafDtao.jpg)
ismail haniyeh
ടെൽ അവീവ്: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കളും ചെറുമക്കളും കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിക്കുന്ന വഴി ഗാസ നഗരത്തിനടുത്ത് വച്ചായിരുന്നു ഇസ്രായേൽ ആക്രമണം.മൂന്ന് മക്കളും നാല് ചെറുമക്കളും കൊല്ലപ്പെട്ട വിവരം ഇസ്മയിൽ ഹനിയ സ്ഥിരീകരിച്ചിട്ടുണ്ട്.ചെറിയ പെരുന്നാളിന്റെ ഭാഗമായി അൽ അക്‌സ പള്ളിയിലേക്ക് പോകുകയായിരുന്നു അവർ.ഹസീർ, ഹമ്മദ്, അമീർ എന്നീ മൂന്ന് മക്കളും മോന, അമൽ, ഹാലിദ്, റസാൻ എന്നീ ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്.
ഹമാസ് സായുധ സേനയിലെ മുതിർന്ന അംഗങ്ങളാണ് ഹനിയയുടെ മക്കൾ. ഹനിയയുടെ മക്കളെ കൊലപ്പെടുത്തിയ വിവരം ഇസ്രായേൽ തന്നെ പുറത്ത് വിട്ടിരുന്നു. എന്നാൽ ചെറുമക്കളുടെ കാര്യത്തിൽ അറിവില്ലെന്നും ഇസ്രായേൽ അറിയിച്ചു. മക്കളുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹനിയ രംഗത്തെത്തിയിരുന്നു.
കുടുംബാംഗങ്ങളെ ഇല്ലാതാക്കി ഭയപ്പെടുത്താൻ സാധിക്കില്ലെന്നും ഹമാസ് ബന്ദികളാക്കിയ 45 ഇസ്രായേൽ പൗരന്മാരെ വിട്ട് തരണമെങ്കിൽ, ഇസ്രായേലിൽ തടങ്കലിലുള്ള എല്ലാ പാലസ്തീൻ പൗരന്മാരേയും വിട്ടയയ്‌ക്കണമെന്നും ഹനിയ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇസ്രായേലിനെ നശിപ്പിക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ മാസവും ഹനിയുടെ മറ്റൊരു മകൻ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.