/kalakaumudi/media/media_files/2025/09/12/doha-2025-09-12-10-30-28.jpg)
ദോഹ: ദോഹ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ. ഖത്തർ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കും. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. ദോഹയിൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രായേൽ ബന്ധിമോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാനാണ് അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തർ നടത്തുന്നത്. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽഥാനി അറിയിച്ചിരുന്നു.പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ബുള്ളിയിങ് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. അർത്ഥവത്തായ നടപടി ഉണ്ടാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയാകെ ഭീഷണി നേരിടുകയാണ്. നെതന്യാഹു കാണിക്കുന്നത് തെമ്മാടിത്തരം എന്നും മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽഥാനി വിമർശിച്ചു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു അദേഹത്തിൻറെ പ്രതികരണം.