/kalakaumudi/media/media_files/2025/08/25/yeman-2025-08-25-08-45-35.jpg)
ടെല്‍ അവീവ് : യെമന്റെ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്തി ഇസ്രായേല്‍. യെമനിലെ പ്രധാന ഊര്‍ജ്ജകേന്ദ്രങ്ങള്‍ തകര്‍ത്തു. ഹൂതി വിമതരെ ലക്ഷ്യം വച്ചാണ് ഇസ്രായേല്‍ ആക്രമണം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പവര്‍ പ്ലാന്റും ഗ്യാസ് സ്റ്റേഷനും തകര്‍ന്നതായി യെമനിലെ ഹൂതി മീഡിയ ഓഫീസ് അറിയിച്ചു.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഉള്‍പ്പെടെ വലിയ സ്‌ഫോടന ശബ്ദം കേട്ടതായാണ് യെമനിലുള്ളവര്‍ വെളിപ്പെടുത്തുന്നത്. ''ഹൂതി തീവ്രവാദ ഭരണകൂടത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചു. അസര്‍, ഹിസാസ് പവര്‍ പ്ലാന്റുകള്‍, ഇന്ധനം സംഭരിക്കുന്നതിനുള്ള ഒരു സ്ഥലം എന്നിവയായിരുന്നു മറ്റു ലക്ഷ്യങ്ങള്‍, ' എന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
തലസ്ഥാനമായ സനയും യെമനിലെ മറ്റ് ഭൂരിഭാഗം മേഖലകളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇസ്രായേല്‍ രാഷ്ട്രത്തെയും അതിന്റെ സഖ്യകക്ഷികളെയും ദ്രോഹിക്കുന്നതിനായി ഹൂതി തീവ്രവാദ ഭരണകൂടം ഇറാനിയന്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിനും ധനസഹായത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതിനുള്ള പ്രതികാരമായാണ് ഇപ്പോള്‍ യെമന്റെ പ്രധാന ഊര്‍ജ്ജകേന്ദ്രങ്ങള്‍ തന്നെ ഇസ്രായേല്‍ തകര്‍ത്തിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
