/kalakaumudi/media/media_files/11sCn0RQ7hmHRFwFdg7R.jpg)
ജെറുസലേം: ഗാസ സിറ്റിയില്‍നിന്നും ജനങ്ങളോട് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസസിറ്റിയില്‍ ആക്രമണം നടത്താനുള്ള ഇസ്രയേല്‍ നീക്കത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന്റെ പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഗാസ നിവാസികളോട് ഞാന്‍ പറയുന്നു. ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. നിങ്ങള്‍ ഇപ്പോള്‍ തന്നെ അവിടം വിടണം. ഇതൊരു മുന്നറിയിപ്പാണ്' എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ഗാസ സിറ്റിയില്‍ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു.
ജെറുസലേമില്‍ ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ ഗാസ സിറ്റിയെ ഉടന്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് വിവരം.
ജെറുസലേമില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ആറോളം പേരാണ് മരിച്ചത്. ഗര്‍ഭിണി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. നെതന്യാഹു വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാം?ഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.
എന്നാല്‍ അക്രമകാരികളുടെ നടപടികളെ അഭിനന്ദിക്കുന്നതായാണ് ഹമാസ് പ്രസ്താവന ഇറക്കിയത്. ?ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളോടുള്ള സ്വഭാവിക പ്രതികരണമെന്നാണ് ഹമാസ് വെടിവെയ്പ്പിനെ വിശേഷിപ്പിച്ചത്. പ്രാദേശിക സമയം രാവിലെ 10.15നായിരുന്നു രമോട്ട് ജം?ഗ്ഷന് സമീപം ബസ് കാത്ത് നിന്നവര്‍ക്ക് നേരെ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട അക്രമകാരികളുടെ കൈയില്‍ നിന്നും സ്‌ഫോടക വസ്തുകളും കത്തിയും കണ്ടെത്തിയതായും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസ സിറ്റിയില്‍ ഇന്ന് മാത്രം 32 പേരാണ് കൊല്ലപ്പെട്ടത്.