ഗസയിലെ വെടിനിര്‍ത്തല്‍ സാധ്യത മങ്ങി

130ലധികം ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ വേണ്ടി ഗസ്സയിലെ ആക്രമണം താത്കാലികമായി നിര്‍ത്താന്‍ തയ്യാറാണ്. എന്നാല്‍, ഹമാസ് അവരുടെ തീവ്ര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.

author-image
Sruthi
New Update
israel-palestine-conflict

Israels war on Gaza live Hamas slams Israeli evacuation order of Rafah

Listen to this article
0.75x 1x 1.5x
00:00 / 00:00

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഗസ്സക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേല്‍ നിരസിച്ചതോടെ വെടിനിര്‍ത്തല്‍ സാധ്യത മങ്ങി. സമാധാന ചര്‍ച്ചകള്‍ വഴിമുട്ടനിടയാക്കിയതില്‍ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരി. ഏത് ഉടനടിയുണ്ടാക്കുന്നതിനും ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന നിലപാട് ചര്‍ച്ചയുടെ രണ്ടാം ദിവസവും ഹമാസ് ആവര്‍ത്തിച്ചതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്ത്, ഖത്തര്‍ പ്രതിനിധികളുടെ മധ്യസ്ഥത്തില്‍ കൈറോയില്‍ നടന്നുവരുന്ന ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്നില്ല.  

130ലധികം ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ വേണ്ടി ഗസ്സയിലെ ആക്രമണം താത്കാലികമായി നിര്‍ത്താന്‍ തയ്യാറാണ്. എന്നാല്‍, ഹമാസ് അവരുടെ തീവ്ര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. ഗസ്സയില്‍ നിന്ന് ഇസ്രയേലിന്റെ മുഴുവന്‍ സൈനികരെയും പിന്‍വലിക്കുക, ആക്രമണം അവസാനിപ്പിക്കുക, ഹമാസിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുക തുടങ്ങിയവയാണ് അവരുടെ ആവശ്യമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ഗസ്സയില്‍ നിന്ന് സൈനിക പിന്മാറ്റം ഉറപ്പുനല്‍കുകയും ചെയ്യുക വഴി ഇസ്രയേലികളുടെയും ഫലസ്തീനികളുടെയും മോചനവും സമഗ്ര വെടിനിര്‍ത്തലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്ന് ഹമാസ് മേധാവി ഹനിയ പറഞ്ഞു. നെതന്യാഹുവിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് ഹമാസ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. ആക്രമണം നീളുന്നതിലും സംഘര്‍ഷം വ്യാപിക്കുന്നതിലും സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിലും നെതന്യാഹുവിനെ ഹനിയ കുറ്റപ്പെടുത്തി.

 

Israels