റാമല്ല : വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ർ ദാൻ ഗ്രാമത്തിൽ ആറു ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു. ഇസ്രായേൽ സേന ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറി വീട് വളയുകയുമായിരുന്നു.
തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്കു നേരെ മിസൈലുകൾ പ്രയോഗിക്കുകയായിരുന്നുവെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.
അതിനിടെ, സായുധരായ നാലു പേരെ ഇല്ലാതാക്കിയതായും ജെനിൻ പ്രദേശത്ത് നാല് തോക്കുകൾ കണ്ടെത്തിയതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
