/kalakaumudi/media/media_files/2025/10/28/jagdeep-2025-10-28-15-21-21.jpg)
ന്യൂയോര്‍ക്ക് : ലോറന്‍സ് ബിഷ്ണോയി സംഘാംഗം ജഗ്ദീപ് സിംഗ് ജഗ്ഗ യുഎസില്‍ പിടിയില്‍. പഞ്ചാബില്‍ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള കുറ്റവാളിയാണ്. യുഎസ് പോലീസ് പിടികൂടിയ ഇയാളെ ഇന്ത്യയ്ക്ക് കൈമാറും എന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. പഞ്ചാബ് കോടതി പ്രഖ്യാപിത കുറ്റവാളിയായി മുദ്രകുത്തിയിട്ടുള്ളയാളാണ് ജഗ്ദീപ് സിംഗ് ജഗ്ഗ.
പഞ്ചാബിലും രാജസ്ഥാനിലുമായി ജഗ്ഗക്കെതിരെ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. നിലവില്‍ രോഹിത് ഗോദര സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
ഇന്ത്യയില്‍ പ്രഖ്യാപിത കുറ്റവാളിയായി മുദ്രകുത്തിയതോടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്വന്തം പാസ്പോര്‍ട്ട് ഉപയോഗിച്ച് ജഗ്ഗ ദുബായിലേക്ക് പലായനം ചെയ്യുകയും അവിടെ നിന്ന് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കുകയും ചെയ്തു. കാനഡ-യുഎസ് അതിര്‍ത്തിക്ക് സമീപം യുഎസ് ഐസിഇ ആണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ജഗ്ഗയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
