/kalakaumudi/media/media_files/2025/08/09/jim-2025-08-09-12-19-36.jpg)
വാഷിങ്ടണ്‍: അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറായിരുന്ന ജിം ലോവല്‍ (97) അന്തരിച്ചു. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവല്‍ നാസയുടെ ഭാഗമാകുന്നത്. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി.
ചന്ദ്രനില്‍ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 13. 1970 ഏപ്രില്‍ 11നാണ് വിക്ഷേപണം നടന്നത്. ജിം ലോവല്‍ മിഷന്‍ കമാന്‍ഡറായിരുന്നു. യാത്ര 56 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചു.
കമാന്‍ഡ് മൊഡ്യൂളിലേക്കുള്ള ഓക്‌സിജന്‍, വൈദ്യുതി ബന്ധം തകരാറിലായതോടെ ദൗത്യം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി സംഘം. കഠിനവും സാഹസികവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘം ഭൂമിയില്‍ തിരിച്ചെത്തി. അപ്പോളോ 13 പേടകം 1970 ഏപ്രില്‍ 17ന് പെസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു.