അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കാന്‍ ജെയിംസ് കാമറൂണ്‍

മാന്യമായ എല്ലാ കാര്യത്തില്‍ നിന്നും ഒരു പിന്നോട്ട് പോക്ക് കാണാനുണ്ട്. ചരിത്രപരമായി അമേരിക്ക എന്തിന് വേണ്ടി നിലകൊണ്ടോ അതില്‍ നിന്നെല്ലാം പിന്നോട്ട് പോക്കാണ് കാണുന്നത്.

author-image
Biju
New Update
hggh

വാഷിങ്ടണ്‍: ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ക്ലാസിക്കുകള്‍ക്ക് പേരുകേട്ട ചലച്ചിത്ര നിര്‍മ്മാതാവ് ജെയിംസ് കാമറൂണ്‍ യുഎസ് വിട്ട് ന്യൂസിലന്‍ഡിലേക്ക് താമസം മാറാന്‍ പദ്ധതിയിടുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നാണ് വിഖ്യാത സംവിധായകന്‍ പറയുന്നത്. 

ഒരു പോഡ് കാസ്റ്റിലാണ് സംവിധായകന്‍ നിലപാട് വ്യക്തമാക്കിയത്.  ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിന്റായതോടെ യുഎസ് ഏത് രീതിയില്‍ മാറുന്നു എന്നത് ജെയിംസ് കാമറൂണ്‍ വിശദീകരിച്ചു. രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് തനിക്ക് എങ്ങനെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''മാന്യമായ എല്ലാ കാര്യത്തില്‍ നിന്നും ഒരു പിന്നോട്ട് പോക്ക് കാണാനുണ്ട്. ചരിത്രപരമായി അമേരിക്ക എന്തിന് വേണ്ടി നിലകൊണ്ടോ അതില്‍ നിന്നെല്ലാം പിന്നോട്ട് പോക്കാണ് കാണുന്നത്. ഇതൊരു പൊള്ളയായ ആശയമാണ്. ചിലര്‍ സ്വന്തം നേട്ടത്തിനായി അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയാക്കുകയാണെന്ന് ഞാന്‍ കരുതുന്നു. 

എന്നാല്‍ എല്ലാ ദിവസവും ഒന്നാം പേജില്‍ അതിനെക്കുറിച്ച് വായിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം. മാത്രമല്ല അത് അത്ര സുഖമുള്ള കാര്യ അല്ല. ന്യൂസിലാന്‍ഡിലെ പത്രങ്ങള്‍ കുറഞ്ഞത് ഇതൊക്കെ മൂന്നാം പേജിലെങ്കിലുമെ ഇടൂ. പേപ്പറിന്റെ ഒന്നാം പേജില്‍ ഇനി ആ ആളുടെ മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഇപ്പോള്‍ അത് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായി, ഒരു കാര്‍ ഇടിച്ചുകയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണ് ഇത്.

താന്‍ ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കുമെന്നും അമേരിക്ക വിടാന്‍ താന്‍ പദ്ധതിയിടുകയാണെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാമറൂണ്‍ യുഎസിലേക്കാള്‍ കൂടുതല്‍ സമയം ന്യൂസിലന്‍ഡിലായിരുന്നു. ഇത്തരത്തില്‍ ഒരു പൂര്‍ണ്ണമായ മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ ആ നാട്ടില്‍ നാം നിക്ഷേപം നടത്തണമെന്നും, അവിടെ തങ്ങള്‍ക്ക് ബഹുമാനവും തുല്യതയും ലഭിക്കുമെന്നും ഉറപ്പ് വരുത്തണമെന്നും കാമറൂണ്‍ പറഞ്ഞു.

donald trump james cameron