/kalakaumudi/media/media_files/2025/06/29/earthquake-2025-06-29-11-15-25.png)
നോഡ: പുതുവര്‍ഷത്തലേന്ന് ജപ്പാനില്‍ ഭൂകമ്പം. നോഡ നഗരത്തിലാണ് ഭൂകമ്പമുണ്ടായത്. തീവ്രത 6 രേഖപ്പെടുത്തി. നോഡയില്‍ നിന്ന് ഏകദേശം 91 കിലോമീറ്റര്‍ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ) അറിയിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ഡിസംബര്‍ 31ന് ഉച്ചകഴിഞ്ഞ് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.26ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവര്‍ഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തില്‍ ജനം പരിഭ്രാന്തരായി.
ഡിസംബര്‍ 12 നും ജപ്പാനില്‍ ഭൂകമ്പമുണ്ടായിരുന്നു. അന്ന് 6.7 ആണ് തീവ്രത രേഖപ്പെടുത്തിയത്. യുഎസ്ജിഎസിന്റെ നിഗമനമനുസരിച്ച് ഹോണ്‍ഷുവിലെ ഇവാട്ടെ പ്രിഫെക്ചറിലെ കുജി നഗരത്തില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡിസംബര്‍ 12ന് ഉണ്ടായ ഭൂകമ്പത്തിനു ശേഷം, ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
