/kalakaumudi/media/media_files/2025/12/10/jappan-2025-12-10-22-01-36.jpg)
ടോക്യോ: 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ക്ക് ശേഷം ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. എന്നാല്‍ ഇക്കുറി സുനാമി മുന്നറിയിപ്പില്ല. ജപ്പാനിലെ കിഴക്കന്‍ അമോറി, ഹൊക്കൈഡോ പ്രിഫെക്ചറുകളിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ ആഴം 30 കിലോമീറ്ററായിരുന്നു.
തിങ്കളാഴ്ച 7.6 തീവ്രതയിലുള്ള ഭൂചലനവും ചൊവ്വാഴ്ച, രാജ്യത്തെ ഹോഞ്ചോ പട്ടണത്തില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ആശങ്ക പടര്‍ത്തി മെഗാക്വേക്ക് മുന്നറിയിപ്പും ഉണ്ടായിരുന്നു. രാജ്യത്തെ തീരദേശ പ്രദേശങ്ങളില്‍ 98 അടി (30 മീറ്റര്‍) വരെ ഉയരമുള്ള ഭീമന്‍ സുനാമി ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന് പിന്നാലെ 90,000 പേരെയാണ് അധികൃതര്‍ ഒഴിപ്പിച്ചത്. സുനാമി മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാനിലെ തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ടോക്കിയോ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മുന്നറിയിപ്പനുസരിച്ച് തീരപ്രദേശത്തുള്ള ദ്വീപുകളായ ഇസു, ഒഗസവാര എന്നിവിടങ്ങളില്‍ 30 മീറ്റര്‍ (98 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുണ്ട്. അതേസമയം, വടക്കന്‍ ടോക്കിയോ ബേ തീരപ്രദേശങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സുനാമി തിരമാലകളുടെ ഉയരം 2.5 മീറ്റര്‍ (8.2 അടി) ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സുനാമി മുന്നറിയിപ്പ് ലഭിച്ച ഉടന്‍ ജനങ്ങളെ വേഗത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക, പതിവായ സുനാമി ഡ്രില്ലുകളും ദുരന്ത നിവാരണ പരിശീലനങ്ങളും നല്‍കുക, തീരപ്രദേശങ്ങളില്‍ സുനാമി തിരകളെ തടയാന്‍ ശേഷിയുള്ള സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കുക എന്നിവയാണ് ദുരന്തം ലഘൂകരിക്കാനുള്ള പ്രധാന വഴികളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച് കൃത്യമായ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മരണസംഖ്യ വളരെയധികം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രത്യാശ.
എന്താണ് മെഗാക്വേക്ക്?
ഭൂകമ്പമാപിനിയില്‍ 8ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ശക്തിയേറിയ ഭൂചലനത്തെയാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങള്‍ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും വലിയ സുനാമികള്‍ക്ക് ഇത് കാരണമാകാറുണ്ട്,
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
