ടോക്യോ :ജപ്പാനില്‍ വീണ്ടും വന്‍ ഭൂകമ്പം.റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.ഹ്യൂഗ -നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു.എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയ സാഹചര്യത്തല്‍ നിരവധി പ്രദേശങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിയാസാക്കി,ഒയിറ്റ,കഗോഷിമ,എഹിം പ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഭൂചലനത്തിന്റെ ഫലമായി ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.അതിനാല്‍ തീരപ്രദേശങ്ങള്‍,നദികള്‍,തടാകങ്ങള്‍ എന്നിവയുടെ സമീപത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് അറിയിപ്പ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമാണ് ജപ്പാന്റെ വിവിധമേഖലകള്‍. മിക്കവാറും ജനുവരി ഓഗസ്റ്റ് മാസങ്ങളിലാണ് കൂടുതലായി ഭൂചലനങ്ങള്‍ കണ്ടുവരുന്നത്.കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യവാരം ഒറ്റ ദിവസം ജപ്പാനിലുണ്ടായത് 155 ഭൂചലങ്ങളാണ്.വലിയ ആശങ്കയക്ക് വഴിയൊരുക്കിയ ഭൂചലനമാണുണ്ടായത്.മധ്യ ജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.തുടര്‍ന്ന് ഇഷികാവയില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിക്കുകയും ചെയ്തിരുന്നു.ഇഷിക്കാവയിലെ നോട്ടോ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.അന്ന് പതിനഞ്ചോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പ്രാദേശിക സമയം 4.06നാണ് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്.നാല് മിനിറ്റിന് ശേഷം കൂടുതല്‍ ശക്തമായി അടുത്ത ഭൂകമ്പമുണ്ടായി.ആദ്യത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.7 ആണ് രേഖപ്പെടുത്തിയത്.രണ്ടാമത്തേത് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി.എട്ട് മിനിറ്റിന് ശേഷം 6.1 തീവ്രതയിലും ഭൂകമ്പമുണ്ടായി.പിന്നീട് വിവിധ സമയങ്ങളിലായി തുടര്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു.
നദികളില്‍ ജലനിരപ്പില്‍ കാര്യമായ മാറ്റമുണ്ടായി.ഭൂകമ്പത്തിന്റെ സമയത്ത് നദിയില്‍ തിരമാല പോലെ വെള്ളം തിരയടിക്കുന്ന വിഡിയോകളും ഇതിനോടകം പ്രചരിച്ചത് ഭീതിവിതച്ചിരുന്നു. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്.
അന്ന് ഫുക്കുഷിമ ആണവനിലയത്തിലുള്‍പ്പടെ തകരാര്‍ സംഭവിച്ചിരുന്നു.കൂടാതെ പലയിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉള്‍പ്പെടെ ആറ് ഭൂകമ്പങ്ങളാണ് ജനുവരി 7ന് ടിബറ്റിലുണ്ടായത്.ഭൂകമ്പത്തില്‍ 126 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.