/kalakaumudi/media/media_files/2025/07/24/japan-and-us-2025-07-24-16-26-25.webp)
JAPAN AND US
വാഷിങ്ടണ്‍: വിദേശരാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരചുങ്ക പ്രാബല്യത്തില്‍വരാന്‍ ഒരാഴ്ചശേഷിക്കെ, ജപ്പാനുമായി വ്യാപാരകരാറിലെത്തി യു എസ്.
ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച തീരുവ യു എസ് 25 ശതമാനത്തില്‍നിന്ന് 15 ശതമാനമായി കുറിച്ചു. ജപ്പാന്‍നിര്‍മിത വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ 27.5 ശതമാനം ഇറക്കുമതിത്തീരുവ 15 ശതമാനമാക്കും. ചെവ്വാഴ്ച ട്രംപ് തന്നെയാണ് ജപ്പാനുമായുള്ള വ്യാപാരക്കരാറിന്റെ രൂപ രേഖ പ്രഖ്യാപിച്ചത്.
ഇതിന് മുന്‍പ് ഇത്തരത്തിലൊരു കരാര്‍ ഉണ്ടായിട്ടില്ലെന്നും അത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് ട്രൂത് സോഷ്യലില്‍ കുറിച്ചു. തന്റെ നിര്‍ദേശത്തിനുവിദേയമായി ജപ്പാന്‍ യു എസില്‍ 50,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും അമേരിക്കന്‍ വാഹങ്ങള്‍ക്കും അരിക്കുമായി അവര്‍ തങ്ങളുടെ വിപണി തുറന്നിടുമെന്നും ട്രംപ് പറഞ്ഞു.