മിഷേലിന്റെ അന്നംമുട്ടിച്ചത് ജെനിഫര്‍ അനിസ്റ്റൺ!!! ഒബാമ- മിഷേല്‍ അകല്‍ച്ചയ്ക്ക് പിന്നില്‍?

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും വിവാഹബന്ധം വേര്‍പിരിയാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാകുകയാണ്

author-image
Rajesh T L
Updated On
New Update
gg

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും വിവാഹബന്ധം വേര്‍പിരിയാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാകുകയാണ്.നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഒബാമയും ഹോളിവുഡ് നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പരക്കുകയാണ്.സോഷ്യല്‍ മീഡിയകളിലും രാജ്യാന്തര മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്.യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങിലും ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും ഒബാമയ്‌ക്കൊപ്പം മിഷേല്‍ ഉണ്ടായിരുന്നില്ലെന്നത് ചര്‍ച്ചയുടെ ആക്കം കൂട്ടിയിരുന്നു.അതിനിടെയാണ് ഇരുവരുടെയും അകല്‍ച്ചയ്ക്ക് കാരണം ഒബാമയുടെ പുതിയ ഡേറ്റിങ് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സ്വന്തം തട്ടകത്തില്‍ പ്രബലരായ ബറാക് ഒബാമയും ജെനിഫര്‍ അനിസ്റ്റണും ഡേറ്റിങ്ങിലാണെന്നാണ് സൂചന.വലിയതോതില്‍ ഫാന്‍ബേസുള്ളവരാണ് ഇരുവരും.ഇതൊരു ഗോസിപ്പ് മാത്രമാണെന്നു പറഞ്ഞ് ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തല്ലു കൂടുന്നുണ്ടെങ്കിലും സത്യമെന്തെന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷയുണ്ട്.

ഒബാമയും ജെന്നിഫറും തമ്മിലുള്ള ബന്ധത്തിന് സോളിഡ് തെളിവുകളൊന്നും നിലവിലില്ലെങ്കിലും സോഷ്യല്‍മീഡിയ മീമുകളിലൂടെയും എക്‌സ് ഉള്‍പ്പെടെയുളള പ്ലാറ്റ്‌ഫോമുകളിലും ചോദ്യങ്ങളും പോസ്റ്റുകളും നിറയുകയാണ്.അതേസമയം ഒബാമയോ ജെനിഫറോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല.അതിനിടെ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് എക്‌സില്‍ പോസ്റ്റ് പങ്കുവച്ചതും ഏറെ ചര്‍ച്ചയായിരുന്നു.'എന്റെ ജീവിതത്തിലെ സ്നേഹത്തിന് പിറന്നാള്‍ ആശംസകള്‍.നിന്നോടൊപ്പം ജീവിതത്തിലെ സാഹസികതകള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്.നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു' ഇങ്ങനെയായിരുന്നു ഒബാമ എക്സില്‍ കുറിച്ചത്.മിഷേലുമൊത്തുള്ള ചിത്രവും ബറാക് ഒബാമ പങ്കുവച്ചിരുന്നു.ആശംസയ്ക്ക് മിഷേല്‍ മറുപടി നല്‍കിയത് പാപ്പരാസികള്‍ക്കിടയില്‍ ആശ്ചര്യമുണ്ടാക്കി.

ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേല്‍ ഒബാമയുമൊത്തുള്ള ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.ജനുവരി ഒന്‍പതിന് നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങുകളിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല.ഇപ്പാള്‍ സ്ഥാനാരോഹണത്തിനും വരുന്നില്ലെന്ന് പറഞ്ഞതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും സജീവമായത്.എക്സ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.കൃത്യമായ നിലപാട് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് മിഷേല്‍ ഈ പരിപാടികളില്‍ പങ്കെടുക്കാത്തതെന്ന് അവരോട് അടുപ്പമുള്ള ഒരു വ്യക്തി പ്രതികരിച്ചതായി ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

mishel obama barack obama