കുട്ടികളുടെ പുസ്തകത്തിനുള്ള യോട്ടോ കാര്‍നെഗീ മെഡല്‍ സ്വന്തമാക്കി ആഫ്രിക്കന്‍ വംശജന്‍

ലൈബ്രേറിയന്മാര്‍ തന്റെ പുസ്തകം ''ദി ബോയ് ലോസ്റ്റ് ഇന്‍ ദ മേസ്'' കാര്‍ണഗീ മെഡലിനായി തിരഞ്ഞെടുത്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിരുന്നു.

author-image
Prana
New Update
jooo

Joseph Coelho

Listen to this article
0.75x 1x 1.5x
00:00 / 00:00

കുട്ടികളുടെ പുസ്തകങ്ങള്‍ക്കുള്ള യോട്ടോ കാര്‍നെഗീ മെഡല്‍ സ്വന്തമാക്കി ജോസഫ് കൊയ്ലോ. പുരസ്‌കാരം നേടുന്ന പ്രഥമ ബ്രിട്ടീഷ് വംശജനായ കറുത്ത വര്‍ഗ്ഗകാരനാണ് അദ്ദേഹം. മനോഹരമായ വിവരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ''ദി ബോയ് ലോസ്റ്റ് ഇന്‍ ദി മെയ്‌സ്'' എന്ന രചനക്കാണ് അവാര്‍ഡ്.

കേറ്റ് മില്‍നറാണ് പുസ്തകം ചിത്രീകരിച്ചത്, അവാര്‍ഡ് പൂര്‍ണ്ണമായും ലൈബ്രേറിയന്‍മാരാണ് തീരുമാനിച്ചത്.സ്‌കൂളില്‍ വെച്ച് തീസസിന്റെ മിത്ത് പഠിച്ച ശേഷം, ഏറെ നാളായി നഷ്ടപ്പെട്ട സ്വന്തം പിതാവിനെ അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന ഒരു ആണ്‍കുട്ടിയെക്കുറിച്ചാണ് നോവല്‍. ''എനിക്ക് വലിയ അര്‍ത്ഥമുള്ള ഒരു നോവലാണിത്,'' കൊയ്ലോ പറഞ്ഞു. ''ബാലസാഹിത്യത്തിനുള്ള യുകെയുടെ അംഗീകാരം ലഭിച്ചതില്‍ സന്തോഷം തോന്നുന്നു.'' അദ്ദേഹം പറഞ്ഞു. ലൈബ്രേറിയന്മാര്‍ തന്റെ പുസ്തകം ''ദി ബോയ് ലോസ്റ്റ് ഇന്‍ ദ മേസ്'' കാര്‍ണഗീ മെഡലിനായി തിരഞ്ഞെടുത്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിരുന്നു.

 

Joseph Coelho