/kalakaumudi/media/media_files/FCnXQJwJvbzyDWwluVRF.jpg)
Julian Assange Freed From UK Prison After He Strikes Plea Deal With US
വീക്കിലിക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ജയില്‍ മോചിതനായി. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന കുറ്റത്തിന് അഞ്ച് വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയായിരുന്നു. 1910 ദിവസത്തെ തടവ് ജീവിതത്തിനു ശേഷമാണ് 52 കാരനായ അസാന്‍ജെ പുറത്തിറങ്ങുന്നത്.
അമേരിക്കന്‍ ദേശീയ പ്രതിരോധ രേഖകള്‍ വെളിപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം സമ്മതിച്ചോതോടെയാണ് ജയില്‍ മോചനം സാധ്യമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ ബെല്‍മാഷ് അതിസുരക്ഷാ ജയിലില്‍ നിന്നാണ് അദ്ദേഹം മോചിതനായത്. ബ്രിട്ടന്‍ വിട്ട് ജൂലിയന്‍ അസന്‍ജെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇന്നലെ അദ്ദേഹം ജയില്‍ മോചിതനായ കാര്യം വിക്കിലിക്‌സാണ് ട്വീറ്റ് ചെയ്തത്.യു എസ് സര്‍ക്കാറിന്റെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം. 2010ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധ രേഖകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അമേരിക്കന്‍ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാന്‍ജെക്ക് എതിരായുള്ളത്.