/kalakaumudi/media/media_files/FCnXQJwJvbzyDWwluVRF.jpg)
വാഷിംഗ്ടൺ: ചാരവൃത്തി കേസിൽ ലണ്ടനിലെ ജയിലിൽ കഴിഞ്ഞ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽമോചിതനായി. ജാമ്യം ലഭിച്ചതിന് പിന്നാലെ അസാൻജ് ആസ്ട്രേലിയയിലേക്ക് മടങ്ങി. അഞ്ചു വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് അസാൻജിൻറെ മോചനം.
2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകൾ അടക്കം അന്താരാഷ്ട്ര തലത്തിൽ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ആസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറായ ജൂലിയൻ അസാൻജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകൾ വിക്കിലീക്സ് ചോർത്തിയിരുന്നു.
തൻ്റെ മകൻ്റെ നീണ്ട നിയമപോരാട്ടം പരിസമാപ്തിയിലെത്തിയതായി അസാൻജിൻറെ മാതാവ് ക്രിസ്റ്റീൻ അസാൻജ് പറഞ്ഞു. ജയിൽമോചിതനായെങ്കിലും അസാൻജ് ബുധനാഴ്ച പസഫിക്കിലെ നോർത്തേൺ മരിയാന ദ്വീപുകളിലെ യുഎസ് കോടതിമുറിയിൽ ഹാജരാകുമെന്ന് കോടതി രേഖകൾ പറയുന്നു.