ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി യാഥാസ്ഥിതിക പാർട്ടിക്ക് ജയം

author-image
Anagha Rajeev
New Update
;
Listen to this article
0.75x1x1.5x
00:00/ 00:00

ഒട്ടാവ ∙ കാനഡയിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ ടൊറാന്റോ സെന്റ് പോളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാർട്ടിക്ക് ജയം. അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ‌നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വർഷമായി പാർട്ടി നിലനിർത്തിയ മണ്ഡലത്തിൽ യാഥാസ്ഥിതിക പാർട്ടി നേതാവ് ഡോൺ സ്റ്റുവർട്ട് വിജയിച്ചത്.

1993 മുതൽ ലിബറൽ പാർട്ടി കൈവശം വച്ചിരുന്ന സീറ്റാണ് ഈ തിരഞ്ഞെടുപ്പിൽ നഷ്ടമായത്. 2011ലെ പൊതുതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാർട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്. ആ വർഷം പാർട്ടിക്ക് ആകെ ലഭിച്ച 34 സീറ്റുകളിൽ ആശ്വാസമായത് ടൊറാന്റോ സെന്റ് പോളിലെ വിജയമായിരുന്നു.

justin trudeau