ഒരു കുറ്റകൃത്യത്തിന്റെ കണ്ണാടിയായി കളങ്കാവൽ

മമ്മൂട്ടി ഇതിലൊരു പോലീസ് ഉദ്യോഗസ്ഥനല്ല. അയാൾ കുറ്റകൃത്യങ്ങൾ നടത്തുന്ന ഒരു സാധാരണ മനുഷ്യനാണ്. സ്ത്രീകളെ പ്രണയിച്ച്, വിവാഹം വാഗ്ദാനം ചെയ്ത്, അവസാനം കൊലപ്പെടുത്തുന്ന ഒരു സാധാരണ മനുഷ്യൻ

author-image
Ashraf Kalathode
New Update
images

കളങ്കാവൽ 2025 ഡിസംബർ 17-ന് തിയേറ്ററുകളിൽ ഓടുന്ന മമ്മൂട്ടി ചിത്രം ഇപ്പോൾ കേരളത്തിന്റെ സംസാരമാണ്. ക്രൈം ത്രില്ലർ എന്ന പേരിലിറങ്ങിയ ഈ സിനിമ, കുറ്റകൃത്യങ്ങളുടെ കഥ പറയുന്നതിലൂടെ നമ്മുടെ സമൂഹത്തിന്റെ കുറ്റബോധം തുറന്നുകാട്ടുന്നു.

മമ്മൂട്ടി ഇതിലൊരു പോലീസ് ഉദ്യോഗസ്ഥനല്ല. അയാൾ കുറ്റകൃത്യങ്ങൾ നടത്തുന്ന ഒരു സാധാരണ മനുഷ്യനാണ്. സ്ത്രീകളെ പ്രണയിച്ച്, വിവാഹം വാഗ്ദാനം ചെയ്ത്, അവസാനം കൊലപ്പെടുത്തുന്ന ഒരു സാധാരണ മനുഷ്യൻ. 

ഈ സാധാരണതയാണ് സിനിമയെ ഭയാനകമാക്കുന്നത്. നമ്മൾ ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന കാമവും ക്രൂരതയും മമ്മൂട്ടിയുടെ കഥാപാത്രം പുറത്തുകൊണ്ടുവരുന്നു. 

images (1)

വിനായകൻ അവതരിപ്പിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ, ഈ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനിടയിൽ സ്വയം ചോദിക്കുന്നു; "ഞാനും ഇയാളിൽ നിന്ന് എത്ര ദൂരമാണ്?" ഈ ചോദ്യം പ്രേക്ഷകനെയും ബാധിക്കുന്നു. 

തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നമ്മൾ ഓരോരുത്തരും ആ കണ്ണാടിയിൽ നമ്മുടെ മുഖം കാണുന്നു.

രണ്ടായിരത്തിൽ തുടക്കത്തിൽ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും  അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിലെ വലിയ ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കൂടിയാണിത്. ഇതിനുമുമ്പ് ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. 

സിനിമയുടെ ഏറ്റവും വലിയ വിജയം അതിന്റെ യാഥാർത്ഥ്യമാണ്. കൊലപാതകങ്ങൾ കാണിക്കുമ്പോൾ ക്യാമറ ഒളിച്ചോടുന്നില്ല. അതിന്റെ മധ്യത്തിൽ നമ്മെ നിർത്തുന്നു. "ഇതാണ് നിങ്ങളുടെ സമൂഹം" എന്ന് പറയുന്നു. 

സ്ത്രീകൾക്കെതിരായ ഹിംസ, പുരുഷബോധത്തിന്റെ ഇരുണ്ട വശങ്ങൾ, നിയമവ്യവസ്ഥയുടെ പാളിച്ചകൾ എല്ലാം എക്സ്‌പോസിഡാണ്.
2025-ൽ മലയാള സിനിമ കാണിച്ചുതരുന്ന ഏറ്റവും വലിയ സത്യമാണ് കളങ്കാവൽ. ഇത് ഒരു വിനോദ ചിത്രമല്ല; ഇത് ഒരു മുന്നറിയിപ്പാണ്. 

images (3)

നമ്മുടെ വീടുകളിലേക്ക്, നമ്മുടെ മനസ്സുകളിലേക്ക് വരുന്ന ഒരു മുന്നറിയിപ്പ്. സിനിമ തീർന്നു. പക്ഷേ, ആ കണ്ണാടി ഇനിയും ഓടുന്നു.അതിന്റെ സൂചനകൾ വലുതാണ്. ആധുനിക മനുഷ്യൻ നേരിടുന്ന സാധാരണ സംഭവങ്ങളിൽ ചിലത്.

നവാഗതനായ ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ കളങ്കാവൽ കുറുപ്പ് എന്ന സിനിമയുടെ കഥാകൃത്തായ ജിതിൻ ജോസ്, ജിഷ്ണു ശ്രീകുമാറിനൊപ്പമാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.  ബോക്സ് ഓഫീസിൽ വൻ വിജയമാണ് കളങ്കാവൽ നേടുന്നത്. റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോളതലത്തിൽ എഴുപത്തഞ്ചു കോടി രൂപ റെക്കോർഡ് കളക്ഷനാണ് നേടിയത് അത് നൂറു കോടി കടക്കുമെന്നും പ്രതീക്ഷിക്കുന്നു. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കളക്ഷൻ നേട്ടം ഔദ്യോഗികമായി പുറത്തുവിട്ടത്.  

images (2)

റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവൽ മുന്നേറുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച മമ്മൂട്ടി ചിത്രം എന്ന ബഹുമതിയും ഈ സിനിമ സ്വന്തമാക്കി. ‘ഭീഷ്മപർവ്വം’, ‘കണ്ണൂർ സ്‌ക്വാഡ്’, ‘ഭ്രമയുഗം’, ‘ടർബോ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം 50 കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമാണ സംരംഭമാണ്  കളങ്കാവൽ. അഷ്റഫ് കാളത്തോട്

film mammmootty Actor Vinayakan