യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്:  സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്

യു.എസ്. പ്രസിഡന്റ് മത്സരത്തില്‍നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റെ സ്ഥാനാര്‍ഥിയാകാനുള്ള വഴിതെളിഞ്ഞത്.

author-image
anumol ps
New Update
kamala harris

കമലാ ഹാരിസ്

Listen to this article
0.75x1x1.5x
00:00/ 00:00

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഓരോ വോട്ടും സ്വന്തമാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യും. നവംബറില്‍ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു.

യു.എസ്. പ്രസിഡന്റ് മത്സരത്തില്‍നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റെ സ്ഥാനാര്‍ഥിയാകാനുള്ള വഴിതെളിഞ്ഞത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നായിരുന്നു പിന്മാറ്റത്തില്‍ ബൈഡന്‍ നല്‍കിയ വിശദീകരണം. കൂടാതെ, കമലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

നേരത്തെ, സ്ഥാനാര്‍ഥിയായി ഔദ്യോഗിക നാമനിര്‍ദേശം നേടാനുള്ള പ്രതിനിധികളുടെ പിന്തുണ കമല നേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2,579 പ്രതിനിധികളുടെ പിന്തുണ കമല ഉറപ്പാക്കി. 1,976 പ്രതിനിധികളുടെ പിന്തുണയാണ് സ്ഥാനാര്‍ഥിത്വം നേടാന്‍ വേണ്ടത്. പ്രൈമറികളിലൂടെ ബൈഡന്‍ 3896 പ്രതിനിധികളുടെ പിന്തുണ നേടിയിരുന്നു. ആകെ 4,763 പ്രതിനിധികളാണുള്ളത്.

Kamala Harris us election