/kalakaumudi/media/media_files/2025/02/03/GfMmqM3ryLUqurKejLge.jpg)
Kanye West's wife Bianca Censori
ലോസേഞ്ചല്‍സ്: ഭാര്യയെ നഗ്‌നയാക്കി ഗ്രാമി വേദിയില്‍ പ്രദര്‍ശിപ്പിച്ച് അമേരിക്കന്‍ റാപ്പര്‍ കാനി വെസ്റ്റി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഇരുവരും 2025 ഗ്രാമി അവാര്‍ഡുകളില്‍ ക്ഷണിക്കപ്പെടാതെയാണ് എത്തിയതെന്നും അതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പുറത്തേക്കിയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നീളമുള്ള കറുത്ത രോമക്കുപ്പായം ധരിച്ചാണ് കാനി വെസ്റ്റിന്റെ ഭാര്യ ബിയാങ്ക സെന്‍സോറി എത്തിയത്. അതിനടിയിലാണ് നേര്‍ത്തതും ഇറുകിയതുമായ വസ്ത്രം അവര്‍ അഴിച്ചുമാറ്റിയത്.
ഞായറാഴ്ച ക്രിപ്റ്റോ.കോം അരീനയില്‍ നടന്ന 67-ാമത് ഗ്രാമി അവാര്‍ഡ് പരിപാടിയിലായിരുന്നു പുതിയ നീക്കം ഉണ്ടായത്. വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ബിയാന്‍ക സെന്‍സോറിയുട വസ്ത്രം പരിപാടിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് ഇതേക്കുറിച്ച് നടക്കുന്നത്. അത് ഉചിതമാണോ എന്ന് പലരും ചര്‍ച്ച ചെയ്തു. ബിയാന്‍കയുടെ വിവാദപരമായ വസ്ത്രധാരണമായിരിക്കാം ദമ്പതികളെ അവാര്‍ഡ് ഷോയില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്ന് അനുമാനിക്കപ്പെടുന്നു.