കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ 21-ാം വാർഷികം ഡിസംബർ 5-ന്

ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ രാത്രി 10 മണിവരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഗായകരായ യുംന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്മാൻ, പ്രശസ്ത മിമിക്രി കലാകാരൻ സമദ് തളിപ്പറമ്പ്‌ എന്നിവർ പങ്കെടുക്കുന്നു. 

author-image
Ashraf Kalathode
New Update
IMG-20251202-WA0121-800x445

കുവൈറ്റ്: കെ.ഇ.എ സംഘടിപ്പിക്കുന്ന 21-ാമത് വാർഷികാഘോഷമായ കാസർഗോഡ് ഉത്സവ് 2025 ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ രാത്രി 10 മണിവരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഗായകരായ യുംന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്മാൻ, പ്രശസ്ത മിമിക്രി കലാകാരൻ സമദ് തളിപ്പറമ്പ്‌ എന്നിവർ പങ്കെടുക്കുന്നു. 

കുവൈറ്റിലെ ആദ്യ ജില്ലാ സംഘടനയായ കാസറഗോഡ് അസോസിയേഷൻ, കഴിഞ്ഞ വർഷങ്ങളിലായി നിരവധി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖ്യ സാന്നിധ്യമായി മാറിയിട്ടുണ്ട്. കുവൈറ്റിലെന്നപോലെ നാട്ടിലും സംഘടന നിരവധി പ്രവർത്തനങ്ങള്‍ നടത്തി വരുന്നു. ഫാമിലി ബെനിഫിറ്റ് സ്കീം – സംഘടനാ അംഗം മരിച്ചാൽ കുടുംബത്തിന് ധനസഹായം. വെൽഫെയർ പദ്ധതി – രോഗബാധിതരായ അംഗങ്ങൾക്ക് സാമ്പത്തിക പിന്തുണ. ഇൻവെസ്റ്റ്‌മെന്റ് പദ്ധതി – അംഗങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കായി. 
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  വിദ്യാഭ്യാസ അവാർഡുകൾ.

കലയും കായികവും പ്രോത്സാഹിപ്പിക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾ, സ്പോർട്സ് മത്സരങ്ങൾ, പിക്‌നിക് എന്നി ഏഴ് ഏരിയകളിലായി സജീവ പ്രവർത്തനം; ഓരോ ഏരിയയിലും പ്രത്യേക പരിപാടികൾ. ഓണം, ന്യൂയിയർ, നോമ്പുതുറ എന്നിവ വർഷംതോറുമായി ആഘോഷിക്കുന്നു.

സംഘടനയുടെ മുന്‍ ചീഫ് പാട്രനായിരുന്ന സഗീർ തൃക്കരിപ്പൂരിന്‍റെ സ്മരണാർത്ഥമുള്ള കുടിവെള്ള പദ്ധതി നാട്ടില്‍ നടത്തി വരുന്നു. നിരവധി പേർ ഇതിന്‍റെ ഗുണഭോക്താക്കളായി. നിലവില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കി വരുന്നു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയവർക്കായി ഹോം കമ്മറ്റി രൂപീകരിച്ച്, നാട്ടിൽ “കുവൈറ്റ് ഫെസ്റ്റ്” എന്ന പേരിൽ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കായിക–കലാപരിപാടികളും സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ സഹായം ആവശ്യക്കാർക്ക് കൈമാറിയതും കെ.ഇ.എയുടെ പ്രവർത്തനങ്ങളിൽ ഒന്നാണ്. നാട്ടിലെ ക്ഷേമപ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥമാണ് കാസർഗോഡ് ഉത്സവ് സംഘടിപ്പിക്കുന്നത്.

മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ, പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി.എച്ച്, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എൻ.വി, ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, പ്രോഗ്രാം ചെയർമാൻ പി.എ. നാസർ, കൺവീനർ അബ്ദുള്ള കടവത്ത് എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

fans association