കാസറഗോഡ് ഉത്സവ് 2025 ജനസാഗരമായി മാറി

കുവൈത്ത് സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടനയുടെ 21-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഉത്സവ് 2025 സംഘടിപ്പിച്ചത്, ചീഫ് പാട്രൺ മഹമൂദ് അപ്സര ഉദ്‌ഘാടനം ചെയ്തു.

author-image
Ashraf Kalathode
New Update
KEE

കുവൈത്ത് സിറ്റി: കെ.ഇ.എ (കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ) സംഘടിപ്പിച്ച അഹ്‌മദ് അൽ മഗ്‌രിബി കാസറഗോഡ് ഉത്സവ് 2025 നിറഞ്ഞ സദസ്സിൽ അരങ്ങേറി. കുവൈത്ത് സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടനയുടെ 21-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഉത്സവ് 2025 സംഘടിപ്പിച്ചത്. ചീഫ് പാട്രൺ മഹമൂദ് അപ്സര ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ഖലീൽ അടൂർ മുഖ്യ പ്രഭാഷണം നടത്തി.

സംഘടനയുടെ പ്രവർത്തനം വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി അസീസ് തളങ്കര സംസാരിച്ചു. മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ, ട്രഷറർ ശ്രീനിവാസൻ എം.വി, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് എന്നിവർ ആശംസകൾ അവതരിപ്പിച്ചു. നാലാം ലോക കേരള സഭയിലെ അംഗവും സംഘടനയുടെ സ്ഥാപക നേതാവുമായ സത്താർ കുന്നിലിനെ വേദിയിൽ വെച്ച് ആദരിച്ചു. മുനവർ മുഹമ്മദ് പൊന്നാട അണിയിച്ചു ആദരിക്കുകയും അഷ്റഫ് അയ്യൂർ ഉപഹാരവും നൽകി.

കാസറഗോഡ് ഉത്സവ് 2025 നെ ആസ്പദമാക്കി തയ്യാറാക്കിയ ഡിജിറ്റൽ സോവനീർ ‘ഹർക്ക് വില്ലിയ’യെ അഹ്‌മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് ഹസ്സൻ മൻസൂർ ചൂരി സ്വിച്ച് ഓൺ ചെയ്ത് പ്രകാശനം ചെയ്തു. പ്രശസ്ത ഗായകരായ യുമ്ന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്‌മാൻ, എന്നിവരുടെ ഗാനങ്ങൾ ശ്രദ്ധേയമായി. മിമിക്രി താരമായ സമദ് അവതരിപ്പിച്ച ഹാസ്യപരിപാടിയും ഫോക്ക് കലാകാരന്മാർ അവതരിപ്പിച്ച ഡാൻസ് പരിപാടികളും ചടങ്ങിന് കൂടുതൽ ഊർജ്ജം പകർന്നു. പ്രോഗ്രാം ചെയർമാൻ പി.എ. നാസർ സ്വാഗതവും കൺവീനർ റഫീഖ് ഒളവറ നന്ദിയും പറഞ്ഞു.

art