/kalakaumudi/media/media_files/2025/02/03/MprCMwumMCPXVRGx13R0.jpg)
Kendrick Lamar
ലോസാഞ്ചല്‍സ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരത്തില്‍ ഇക്കുറി ചരിത്ര പ്രഖ്യാപനം. ലൊസാഞ്ചലസിലാണ് 67ാമത് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍. കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചുകൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്.
ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനം നടത്തിയത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.
ചരിത്രനേട്ടവുമായി ബിയോണ്‍സി മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള ഗ്രാമി നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സി.
അവിശ്വസനീയ നേട്ടമെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ബിയോണ്‍സി പ്രതികരിച്ചത്. കൗബോയ് കാര്‍ട്ടറിലൂടെയാണ് ബിയോണ്‍സി ഈ നേട്ടം സ്വന്തമാക്കിയത്. കൗബോയ് കാര്‍ട്ടറിന്റെ ലോക പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിയോണ്‍സിയെ തേടി ഗ്രാമി എത്തിയത്.