പാര്‍ലമെന്റിന് തീയിട്ട് കെനിയയിലെ പ്രതിഷേധക്കാര്‍

കെനിയയുടെ തലസ്ഥാനമായ നെയ്റോബിയും നഗരങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്കും വന്‍ പ്രകടനങ്ങള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്. അഞ്ച് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

author-image
Prana
New Update
Kenya

Kenya Protests

Listen to this article
0.75x 1x 1.5x
00:00 / 00:00

പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ പാര്‍ലമെന്റ് കെട്ടിട്ടത്തിലേക്ക് ഇരച്ചുകയറുകയും പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പാര്‍ലമെന്‍ംഗങ്ങളും നിയമനിര്‍മ്മാണ സമിതിയിലെ അംഗങ്ങളും പോലീസിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്കും വന്‍ പ്രകടനങ്ങള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്.പ്രതിഷേധത്തിനിടെ അഞ്ച് പേര്‍ വെടിയേറ്റ് മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് വെടിയുതിര്‍ത്ത പാര്‍ലമെന്റ്  സമുച്ചയത്തിന് പുറത്ത് മൂന്ന് മൃതദേഹങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടിരുന്നു. പിന്നീട് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാളേറെയാണെന്ന് അവര്‍ സംശയിക്കുന്നു.

 

Kenya Protests