പ്രതിഷേധത്തിലുണ്ടായ മരണത്തില്‍ അനുശോചിച്ച് കെനിയന്‍ പ്രസിഡന്റ് റൂട്ടോ

റൂട്ടോയുടെ സാമ്പത്തിക ആശ്വാസ വാഗ്ദാനങ്ങള്‍ക്കായി ആഹ്ലാദത്തോടെ വോട്ട് ചെയ്ത യുവാക്കള്‍ തന്നെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ തെരുവിലിറങ്ങുകയായിരുന്നു

author-image
Prana
New Update
kenya 2

Kenya Protests

Listen to this article
0.75x1x1.5x
00:00/ 00:00

കെനിയയില്‍ പ്രതിഷേധത്തിനിടെ അഞ്ച് പേര്‍ വെടിയേറ്റ് മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രസിഡന്റ് ദുഃഖം പ്രകടിപ്പിച്ചു. ഈ പ്രതിഷേധങ്ങളുമായും തെരുവ് പ്രകടനങ്ങളുമായും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങളില്‍ സെക്രട്ടറി ജനറല്‍ അതീവ ഉത്കണ്ഠാകുലനാണെന്ന് പ്രസിഡണ്ട് വില്യം റൂട്ടോയുടെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കുറെ ദശാബ്ദങ്ങള്‍ക്കിടയില്‍ ആദ്യമായി സര്‍ക്കാരിനെതിരെ നേരിട്ട ഏറ്റവും വലിയ ആക്രമണമാണിത്. കിഴക്കന്‍ ആഫ്രിക്കയുടെ  സാമ്പത്തിക കേന്ദ്രമായ കെനിയയില്‍ പുതിയ നികുതി ചുമത്തുന്ന ധനകാര്യ ബില്ലിനെതിരെ നിയമസഭാംഗങ്ങള്‍ വോട്ട് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റൂട്ടോയുടെ സാമ്പത്തിക ആശ്വാസ വാഗ്ദാനങ്ങള്‍ക്കായി ആഹ്ലാദത്തോടെ വോട്ട് ചെയ്ത യുവാക്കള്‍ തന്നെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ തെരുവിലിറങ്ങുകയായിരുന്നു

Kenya Protests