/kalakaumudi/media/media_files/2025/12/23/a-2025-12-23-13-11-22.jpeg)
കുവൈറ്റ്: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് KFE (കുവൈറ്റ് ഫിലിം എൻത്യൂസിയാസ്റ്റ്) അനുശോചന യോഗം സംഘടിപ്പിച്ചു. കുവൈറ്റിലെ സാമൂഹിക–സാംസ്‌കാരിക മേഖലകളിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
/filters:format(webp)/kalakaumudi/media/media_files/2025/12/23/b-2025-12-23-13-11-42.jpeg)
KFE പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. KFE കോർ കമ്മിറ്റി അംഗം ലിബിൻ അനുശോചന പ്രമേയം വായിച്ചു. സാംസ്‌കാരിക പ്രവർത്തകരായ അഷ്‌റഫ് കാളത്തോട്, സത്താർ കുന്നിൽ, ഹമീദ് മദൂർ, മോളി മാത്യു, മണിക്കുട്ടൻ ഇടയ്ക്കാട്, റാഷി, KFE ട്രഷറർ ശരത് എന്നിവർ അനുശോചന സന്ദേശങ്ങൾ അറിയിച്ചു.
ചടങ്ങിന്റെ അവസാനം ജീജോ നന്ദി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
