ഖമേനിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടു

ഖമേനി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാന്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

author-image
Biju
New Update
kha 8

ടെഹ്‌റാന്‍: ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖനിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാനിലെ തസ്‌നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  ഖമേനി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേലും പ്രഖ്യാപിച്ച്  മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാന്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 

ഇറാന്‍ ടിവിയും ഖമേനിയുടെ മരണം സ്ഥിരീകരിച്ചു. ഖമേനിയുടെ മരണത്തെതുടര്‍ന്ന് ഇറാനില്‍ നാല്‍പത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. അതേസമയം, ഇറാനെതിരെ സൈനിക ആക്രമണം തുടരുന്നുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കൃത്യവും, വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.