തെഹ്‌റാന്‍: യുഎസിന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ്. ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. ഇതിനെതിരെയാണ് ഖമേനി മുന്നറിയിപ്പ് നല്‍കിയത്.
ഇറാന് നേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ അമേരിക്കയെ ആക്രമിക്കുമെന്നാണ് ഖമേനിയുടെ താക്കീത്. ഇറാനെതിരെ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമില്ലെന്നും ഖമേനി വ്യക്തമാക്കി.
1979-ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന വേളയില്‍ സൈനികരോട് സംസാരിക്കുന്നതിനിടെയാണ് ഖമേനിയുടെ പ്രഖ്യാപനം. 'അമേരിക്ക നമ്മള്‍ക്കെതിരെ സംസാരിക്കുന്നു. നമ്മള്‍ക്കെതിരെ യുദ്ധത്തിന് പദ്ധതി രൂപീകരിക്കുന്നു. ഇനിയും ഇത്തരം ഭീഷണി തുടര്‍ന്നാല്‍ നമ്മള്‍ തിരിച്ചടിക്കും'- ഖമേനി പറഞ്ഞു.
അമേരിക്കക്കാര്‍ ലോകത്തിന്റെ പുതിയ ഭൂപടം വരയ്ക്കുകയാണ്. എന്നാല്‍, അതെല്ലാം കടലാസില്‍ മാത്രം ഒതുങ്ങും. കാരണം അതിന് യഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.
നമ്മള്‍ പഠിക്കേണ്ട അനുഭവം ആണിത്. ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ഇളവുകള്‍ നല്‍കി. വിട്ടുവീഴ്ച ചെയ്തു. പക്ഷേ, ഞങ്ങള്‍ ലക്ഷ്യമിട്ട ഫലം ഉണ്ടായില്ല. മറുവശത്ത് ഒടുവില്‍ കരാര്‍ ലംഘനം ഉണ്ടായി.'-ഖമേനി പറഞ്ഞു.
ഇറാന്റെ യുറേനിയം സമ്പുഷ്ടികരണം ഗണ്യമായി പരിമിത പ്പെടുത്തിയ ആണവകരാറില്‍ നിന്ന് ട്രംപാണ് തന്റെ ആദ്യ ഭരണകാലത്ത് പിന്മാറിയതെന്നും ഖമേനി പറഞ്ഞു. 2021-ല്‍ ട്രംപിന്റെ ഭരണകാലത്ത് ഉപരോധ ഇളവുകള്‍ക്ക് പകരമായി ഇറാന്റെ ആണവ പദ്ധതികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇറാന്റെ ആണവകരാറുകളില്‍ നാഴികക്കല്ലായ 2015-ലെ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയിരുന്നു.