യുദ്ധത്തില്‍ കൊല്ലപ്പെട്ട ഉത്തരകൊറിയന്‍ സൈനികരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കിം

സൈനികര്‍ കൊല്ലപ്പെട്ട വിവരം അംഗീകരുക്കാതിരുന്ന കിം കഴിഞ്ഞ ഏപ്രില്‍ ജൂണ്‍ മാസങ്ങളിലാണ് ഇത് അംഗീകരിച്ചുതുടങ്ങിയത്. കുറഞ്ഞത് 1,000 സൈനികരെങ്കിലും മൂന്ന് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി പാശ്ചാത്യ ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ ബിബിസിയോട് പറഞ്ഞിരുന്നു

author-image
Biju
New Update
kim 2

പ്യോംഗ്യാഗ്: യുക്രെയ്‌നിനെതിരെ റഷ്യക്ക് വേണ്ടി പോരാടി കൊല്ലപ്പെട്ട ഉത്തരകൊറിയന്‍ സൈനികരുടെ കുടുംബങ്ങളെ കണ്ട് കിം ജോങ് ഉന്‍.  കുടുംബാംഗങ്ങളുമായി സംസാരക്കുകയും 'അഗാധമായ അനുശോചനം' പ്രകടിപ്പിക്കുകയും ചെയ്തതായി ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച നന്ന പ്രത്യേക ചടങ്ങിലേക്ക് സൈനികരുടെ കുടുംബാംഗങ്ങളെ ക്ഷണിക്കുകയും കൊല്ലപ്പെട്ട്‌വരുടെ ചിത്രങ്ങള്‍ ഉത്തരകൊറിയന്‍ ദേശീയ പതാകയില്‍ പൊതിഞ്ഞ് അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ ഉത്തരകൊറിയ റഷ്യയ്ക്ക് ദീര്‍ഘദൂര മിസൈലുകളും പതിനയ്യായിരത്തോളം സൈനകരെയും വിട്ടുനല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പകരമായി ഉത്തരകൊറിയക്ക് ഭക്ഷണവും പണവും സാങ്കേതിക സഹായവും ലഭിച്ചതായി കരുതുന്നു.

ഈ സൈനികരില്‍ ചിലരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരുടെ കൃത്യമായ കണക്കില്ല. സൈനികര്‍ കൊല്ലപ്പെട്ട വിവരം അംഗീകരുക്കാതിരുന്ന കിം കഴിഞ്ഞ ഏപ്രില്‍ ജൂണ്‍ മാസങ്ങളിലാണ് ഇത് അംഗീകരിച്ചുതുടങ്ങിയത്. കുറഞ്ഞത് 1,000 സൈനികരെങ്കിലും മൂന്ന് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി പാശ്ചാത്യ ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ ബിബിസിയോട് പറഞ്ഞിരുന്നു. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു - എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യ 600 ആണെന്നാണ് പറയപ്പെടുന്നത്.

ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ചടങ്ങായിരുന്നു വെള്ളിയാഴ്ച സംഘടിപ്പിച്ചത്. സൈനികരെ ജീവനോടെ തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് കിം പറഞ്ഞു. അവരുടെ ബഹുമാനാര്‍ത്ഥം ഒരു സ്മാരകം നിര്‍മ്മിക്കുമെന്നും അവരുടെ കുട്ടികളെ പരിപാലിക്കുമെന്നും പ്രതിജ്ഞയെടുത്തു.