/kalakaumudi/media/media_files/2024/10/22/ohb09omg9JOBAKXvO0Ux.jpg)
സോള്‍: ദക്ഷിണ കൊറിയയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനങ്ങളില്‍ നിന്ന് അബദ്ധത്തില്‍ ബോബുകള്‍ വര്‍ഷിച്ച് അപകടം. 15പേര്‍ക്ക് പരുക്ക്.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് വിവരം.ഉത്തര കൊറിയക്ക് സമീപമുള്ള പൊചെയോണ്‍ നഗരത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.എയര്‍ഫോഴ്‌സ് കെഎഫ് 16 എയര്‍ ക്രാഫ്റ്റുകളില്‍ നിന്നാണ് എം കെ 82 ഇനത്തില്‍പ്പെട്ട ബോബുകള്‍ പതിച്ചത്. പൊചിയോണില്‍ നടക്കാനിരിക്കുന്ന ദക്ഷിണ കൊറിയ-യു.എസ്. സംയുക്ത സൈനികാഭ്യാസത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. ജിയോങ്ഗി പ്രവിശ്യയിലെ പോച്ചിയോൺ പട്ടണത്തിലെ ജനവാസ കേന്ദ്രങ്ങളിലും ഒരു പള്ളിയിലുമാണ് ബോംബുകൾ പതിച്ചത്. എട്ട് ബോംബുകളാണ് വർഷിച്ചത്. സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ദക്ഷിണ കൊറിയന്‍ വ്യോമസേന അറിയിച്ചു.