കുവൈത്തിൽ വാഹനാപകടം; ആറ് ഇന്ത്യക്കാർ മരിച്ചു, രണ്ട് മലയാളികൾക്ക് പരിക്ക്

പിറകിൽ മറ്റൊരു വാഹനം ഇടിച്ച​തിനെ തുടർന്ന് വാനിൻറെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. ആറു ഇന്ത്യക്കാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

കുവൈത്ത് സിറ്റി: കുവൈത്തിൽ സെവൻത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ പ്രവാസികൾ മരിച്ചു. രണ്ടു മലയാളികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച വാൻ അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് സമീപം അപകടത്തിൽപെടുകയായിരുന്നു. 

പിറകിൽ മറ്റൊരു വാഹനം ഇടിച്ച​തിനെ തുടർന്ന് വാനിൻറെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. ആറു ഇന്ത്യക്കാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു.

kuwait accident