/kalakaumudi/media/media_files/2025/10/11/kuwaitt-2025-10-11-15-07-46.jpg)
കുവൈത്ത് സിറ്റി: മെഡിക്കൽ സാങ്കേതിക വിദ്യയുടെ അതിരുകൾ മറികടന്ന് പുതിയ ചരിത്രം കുറിച്ച് കുവൈത്ത്.
രോഗിയും സർജനും തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം എന്ന വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡാണ് കുവൈത്ത് സ്വന്തമാക്കിയത്.
12,000 കിലോമീറ്ററിലധികം അകലെയിരുന്ന് നടത്തിയ റോബോട്ടിക് റിമോട്ട് ശസ്ത്രക്രിയയാണ് കുവൈത്തിന് ഈ ലോക അംഗീകാരം സമ്മാനിച്ചത്.കുവൈത്തിലെ ജാബർ അൽ അഹ്മദ് ആശുപത്രിയിലെ സർജിക്കൽ സംഘമാണ് നേട്ടത്തിന് നേതൃത്വം നൽകിയത്.
ബ്രസീലിലെ ക്രൂസ് വെർമെൽഹ ആശുപത്രിയിലെ വിദഗ്‌ധ സംഘത്തോടൊപ്പം നടത്തിയ ശസ്ത്രക്രിയ, ഭൂഖണ്ഡങ്ങൾ മറികടന്ന ആരോഗ്യസാങ്കേതിക സഹകരണത്തിന്റെ അപൂർവ്വ മാതൃകയായി വിലയിരുത്തപ്പെടുന്നു.
ടെലികോം കമ്പനിയായ സൈൻ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (കെഎഫ്എഎസ്) എന്നിവ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സൈനിൻ്റെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സമ്മേളനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പ്രതിനിധി ആരോ​ഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ-അവാദിക്കും സർജിക്കൽ ടീമിനും സൈനിനും കെഎഫ്എസിനും സർട്ടിഫിക്കറ്റുകൾ കൈമാറി.