കുവൈത്ത് വിമാനത്താവളവും ആക്രമിച്ചു; ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കുവൈത്തിലെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ആസ്ഥാനത്തിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴോളം ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു

author-image
Biju
New Update
kuwait

കുവൈത്ത് സിറ്റി: അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഐആര്‍ജിസിയുടെ ആക്രണം. കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കില്ല. 

കുവൈത്തിലെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ആസ്ഥാനത്തിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴോളം ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് പാകിസ്താന്‍ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അല്‍ ബര്‍ഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി.