/kalakaumudi/media/media_files/2025/08/13/madhyam-2025-08-13-14-25-02.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേര്‍ മരിച്ചതായി വിവരം. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നിര്‍മാണത്തൊഴിലാളികള്‍ക്കിടയിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ തമിഴ്‌നാട് സ്വദേശികളും ഉണ്ടെന്നാണു സൂചന.
ഫര്‍വാനി, ആദാന്‍ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. പലര്‍ക്കും കാഴ്ച നഷ്ടമായെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.