/kalakaumudi/media/media_files/2025/09/25/kuwat-2025-09-25-19-10-55.jpg)
തിരുവനന്തപുരം: മലയാളികള്‍ വീണ്ടും ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അല്‍ അഹ് ലി ബാങ്ക് സംസ്ഥാന ഡിജിപിക്ക് നല്‍കിയ പരാതിയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ 806 പേര്‍ 210 കോടിയോളം രൂപയുമായി ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം.
എന്നാല്‍ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നാണ് ലോണെടുത്തവര്‍ നല്‍കുന്ന വിശദീകരണം.
മലയാളികള്‍ കൂട്ടത്തോടെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റിനെ പറ്റിച്ചെന്ന പരാതികള്‍ക്കിടെയാണ് അല്‍ അഹ് ലി ബാങ്കും സമാന പരാതിയുമായി സംസ്ഥാന ഡിജിപിയുടെ അടുത്തെത്തിയത്. ബാങ്കിന്റെ സിഒഒ മുഹമ്മദ് അല്‍ ഖട്ടന്‍ നല്‍കിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേര്‍ക്കെതിരെ കേസെടുത്തത്. 202023 കാലഘട്ടത്തില്‍ കുവൈറ്റില്‍ ജോലിക്കെത്തിയ ഇവര്‍ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം.
തുടര്‍ന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും ഗൂഡാലോചന്ക്കും കേസെടുത്തത്. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പലരും പിന്നീട് അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും അടക്കം കുടിയേറി.
എന്നാല്‍ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ് പലര്‍ക്കും രാജ്യം വിടേണ്ടിവന്നതെന്നാണ് കേസില്‍ പ്രതികളായവരും കുടുംബാംഗങ്ങളും പറയുന്നത്. നഴ്‌സിങ് ജോലിയ്ക്കിടെ പലരും ബിസിനസ് സംരംഭങ്ങളും തുടങ്ങിയിരുന്നു. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റ് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ നൂറുകണക്കിനാളുകള്‍ക്കെതിരെ ക്രൈംബ്രാഞ്ച അന്വേഷണം തുടരുന്നതിനിടെയാണ് അല്‍ അഹ് ലി ബാങ്ക് കൂടി സമാന പരാതിയുമായി എത്തിയിരിക്കുന്നത്.