മെഡിറ്ററേനിയന്‍ കടലില്‍ റഷ്യന്‍ കപ്പല്‍ വ്യൂഹത്തിന് നേരെ ഡ്രോണ്‍ ആക്രമണവുമായി യുക്രൈന്‍

നാല് വര്‍ഷം മുന്‍പ് റഷ്യ യുക്രൈന്‍ അധിനിവേശം പൂര്‍ണ തോതില്‍ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.

author-image
Biju
New Update
medita

കീവ്: റഷ്യയുടെ ചാരക്കപ്പല്‍ പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുക്രൈന്‍. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 2000 കിലോ മീറ്റര്‍ അകെല വച്ചാണ് ആക്രമണം നടന്നത്. മെഡിറ്ററേനിയന്‍ കടലില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കര്‍ കപ്പല്‍ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈന്‍ നിരീക്ഷിക്കുന്നത്. 

നാല് വര്‍ഷം മുന്‍പ് റഷ്യ യുക്രൈന്‍ അധിനിവേശം പൂര്‍ണ തോതില്‍ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്. ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോണ്‍ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാന്‍ ഈ കപ്പല്‍ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. 

റഷ്യന്‍ അധിനിവേശം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നേരത്തെ കരിങ്കടലില്‍ റഷ്യന്‍ ചാരക്കപ്പല്‍ വ്യൂഹത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. റഷ്യയുടെ ഓയില്‍ ടാങ്കര്‍ കപ്പലുകളായ വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. തുര്‍ക്കിക്ക് സമീപത്തെ ബോസ്ഫറസ് കടലിടുക്കില്‍ വച്ചാണ് റഷ്യന്‍ ടാങ്കര്‍ കപ്പല്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായത്. തുര്‍ക്കിയുടെ തീരത്തിന് 28 മൈല്‍ അകലെയാണ് ഓയില്‍ ടാങ്കര്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നത്.